x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ന്പ്ര​യാ​ർ ജം​ഗ്ഷ​നി​ൽ പൊ​ടി​ശ​ല്യം രൂക്ഷം; സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ

വെബ്ഡെസ്ക്
Published: November 3, 2026 12:00 AM IST | Updated: November 3, 2026 12:00 AM IST

ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി തോ​ട്ട​പ്പു​ഴ​ശേ​രി, നെ​ടും​പ്ര​യാ​ര്‍ ജം​ഗ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന പൊ​ടി​പ​ട​ലം.

കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റ​ല്‍ പാ​കി​യ​തോ​ടെ നെ​ടു​മ്പ്ര​യാ​ര്‍ ജം​ഗ്ഷ​നു സ​മീ​പം പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. തോ​ട്ട​പ്പു​ഴ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി മു​ത​ല്‍ നെ​ടും​പ്ര​യാ​ര്‍ ജം​ഗ്ഷ​ന്‍ വ​രെ​യാ​ണ് പൊ​ടി​ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. മെ​റ്റ​ല്‍ പാ​കി​യ​താണ് പ്ര​ദേ​ശ​ത്ത് പൊ​ടി​പ​ട​ല​ങ്ങ​ള്‍ രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​ന്ത​രീ​ക്ഷ​മാ​കെ പൊ​ടി​നി​റ​യു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ​യും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബു​ദ്ധി​മു​ട്ട് വ​ര്‍​ധി​പ്പി​ക്കു​ന്നു. ക​ടു​ത്ത പൊ​ടി ശ​ല്യം കാ​ര​ണം സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് ഇ​രി​ക്കു​ന്ന​വ​ര്‍​ക്ക് മാ​സ്‌​ക് ധ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ല്‍ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ എ​ത്താ​റി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ശ്വാ​സ​ത​ട​സം പോ​ലു​ള്ള രോ​ഗാ​വ​സ്ഥ​യെ നേ​രി​ടു​ന്ന​വ​രും പൊ​ടി​ശ​ല്യ​ത്താ​ല്‍ വ​ല​യു​ക​യാ​ണ്.

പ​ക​ല്‍​സ​മ​യ​ത്തു​പോ​ലും പൊ​ടി​പ​ട​ലം കാ​ര​ണം എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ക്കാ​നും നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​നും സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്ക് പൊ​ടി​ശ​ല്യംവലി​യ വെ​ല്ലു​വി​ളി​യാ​ണ്. റോ​ഡ​രി​കി​ലെ വ്യാ​പാ​രി​ക​ള്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും പൊ​ടി​ശ​ല്യം കാ​ര​ണം ക​ട​ക​ളും വീ​ടു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷിക്കാന്‍കഴിയാത്തസ്ഥിതിയാ​ണു​ള്ള​ത്.

ടി​കെ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം പ​ല​യി​ട​ങ്ങ​ള​ലാ​യു​ണ്ട്.റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ഉ​യ​ര്‍​ന്നി​രു​ന്നു. പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക​തും മു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

റോ​ഡ് ന​വീ​ക​ര​ണം യാ​ത്ര​ക്കാ​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണെ​ങ്കി​ലും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്കൊ​പ്പം സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഡി​റ്റി​പി ക​ഫേ ന​ട​ത്തു​ന്ന​വ​രു​മാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​മാ​ണ​ങ്ങ​ളും മ​റ്റും ത​യ്യാ​റാ​ക്കു​ന്ന​ത് ഡി​റ്റി​പി ക​ഫേ​ക​ളാ​ണ്.

എ​ന്നാ​ല്‍ പൊ​ടി​ശ​ല്യം മൂ​ലം ഇ​വ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ യഥാസമയം ന നിർ വഹിക്കുവാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags :

Recent News

Corehub Up