ബിബി
കുമളി: 14 വയസുകാരിയെ പീഡിപ്പിച്ച കേസി ൽ യുവാവ് അറസ്റ്റിൽ. അണക്കര ചിറയ്ക്കൽ ബിബി (22) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. മൂന്നു മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് നിരവധി തവണ രാത്രികാലങ്ങളിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി വിളിച്ചിറക്കി പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പിലിന്റെ നിർദേശപ്രകാരം എസ്എച്ച്ഒ പ്രേംകുമാർ, എസ്ഐ മാരായ എബി ജോർജ്, സജികുമാർ, എഎസ്ഐ മനോജ് കുമാർ, ഇ.ജി. ബാബുരാജ്, വിനോദ് വിജയൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.