x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മി​ശ്ര വി​ള​ക​ളും ക്ഷീ​ര​കൃ​ഷി​യും സം​യോ​ജി​പ്പി​ച്ച് ഷാ​ജി​യു​ടെ വി​ജ​യ​ഗാ​ഥ

വെബ് ഡെസ്ക്
Published: October 4, 2026 11:02 PM IST | Updated: October 4, 2026 11:02 PM IST

ഷാ​ജി​യും ബി​നു​വും കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍.

 

തൊ​ടു​പു​ഴ: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​ങ്ക​വ​യ​ല്‍ സ്വ​ദേ​ശി വെ​ള്ള​മ​രു​തു​ങ്ക​ല്‍ ഷാ​ജി ജോ​സ​ഫ് കൃ​ഷി​യി​ലേ​ക്കു കാ​ലെ​ടു​ത്തു​വ​ച്ച​ത് 10-ാം വ​യ​സി​ലാ​ണ്. പി​താ​വ് ജോ​സ​ഫി​നൊ​പ്പം പ​ത്ത് പ​ശു​വി​നെ​യും 30 ആ​ടു​ക​ളെ​യും പ​രി​പാ​ലി​ക്കു​ന്ന​തി​നു ഷാ​ജി പി​താ​വി​നൊപ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള അ​ര​യേ​ക്ക​റി​ല്‍ സ​മ്മി​ശ്ര കൃ​ഷി​യാ​ണ് ഷാ​ജി ന​ട​ത്തു​ന്ന​ത്. ജാ​തി, ടി x​ഡി, തെ​ങ്ങ്, വി​യ​റ്റ്‌​നാം ഏ​ര്‍​ലി പ്ലാ​വ്, മാ​വ് , റം​ബു​ട്ടാ​ന്‍, മം​ഗോ​സ്റ്റി​ന്‍, കു​ടം​പു​ളി, കാ​പ്പി, ക​മു​ക്, പാ​ള​യം കോ​ട​ന്‍, പൂ​വ​ന്‍, ഞാ​ലി​പ്പൂ​വ​ന്‍ വാ​ഴ​യി​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നേ​ക്ക​റി​ല്‍ റ​ബ​ര്‍​കൃ​ഷി​യു​മു​ണ്ട്.
വീ​ടി​നോ​ടു ചേ​ര്‍​ന്ന് ചെ​റു​തേ​ന്‍ കൃ​ഷി​യും ന​ട​ത്തി​വ​രു​ന്നു. 20 തേ​നീ​ച്ച​ക്കോ​ള​നി​യാ​ണു​ള​ള​ത്. ഒ​രു കി​ലോ തേ​നി​ന് 2000 രൂ​പ ല​ഭി​ക്കും. കൃ​ഷി​യി​ട​ത്തി​ന് അ​രി​കി​ലൂ​ടെ തോ​ടൊ​ഴു​കു​ന്ന​തി​നാ​ല്‍ പ​ച്ച​പ്പു​നി​റ​ഞ്ഞ ഇ​വി​ടെ എ​ത്തി​യാ​ല്‍ സു​ഖ​ശീ​ത​ള​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. ന​ല്ല പ​ശി​മ​യു​ള്ള ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ്ണി​ല്‍ ത​ഴ​ച്ചു​വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഓ​രോ വി​ള​യും ന​ന്നാ​യി പാ​ല്‍​ചു​ര​ത്തു​ന്ന പ​ശു​ക്ക​ളു​മെ​ല്ലാം ഷാ​ജി​യു​ടെ മ​ന​സി​ല്‍​നി​റ​യ്ക്കു​ന്ന സ​ന്തോ​ഷം ചെ​റു​ത​ല്ല.
ക്ഷീ​ര മേ​ഖ​ല

പ​ശു​വി​നെ കു​ളി​പ്പി​ക്കു​ന്ന​തും വെ​ള്ള​വും തീ​റ്റ​യും ന​ല്‍​കു​ന്ന​തും ആ​ടി​നെ തീ​റ്റാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തു​മെ​ല്ലാം ചെ​റു​പ്പം മു​ത​ല്‍ ഷാ​ജി​യാ​യി​രു​ന്നു. മ​ക​ന്‍റെ ഉ​ത്സാ​ഹം​ക​ണ്ട് തി​രു​നാ​ളി​നും മ​റ്റ് വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും പി​താ​വ് പ​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു. ഇ​ത് ഷാ​ജി​യു​ടെ മ​ന​സി​ല്‍ കൃ​ഷി​യോ​ടു കൂ​ടു​ത​ല്‍ പ്രി​യം ഉ​ണ്ടാ​കാ​ന്‍ ഇ​ട​യാ​ക്കി. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മൃ​ഗ​സം​ര​ക്ഷ​ണ​വും മ​റ്റു കൃ​ഷി​ക​ളും ഷാ​ജി​യു​ടെ​യും ഭാ​ര്യ ബി​നു​വി​ന്‍റെ​യും പ​രി​പാ​ല​ന​യി​ലാ​ണ് വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ച​ത്.
അ​റ​ക്കു​ള​ത്തി​ന്‍റെ പാ​ല്‍​ക്കാ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷാ​ജി​യു​ടെ തൊ​ഴു​ത്തി​ല്‍ ഇ​ന്ന് എ​ട്ട് എ​ച്ച്എ​ഫ്, എ​ട്ട് ജ​ഴ്‌​സി, നാ​ല് എ​ച്ച്എ​ഫ് ക്രോ​സ് ഉ​ള്‍​പ്പെ​ടെ 20 പ​ശു​ക്ക​ളും ഒ​രു എ​രു​മ​യു​മാ​ണു​ള്ള​ത്. ഒ​രു ദി​വ​സം 300 ലി​റ്റ​ര്‍ പാ​ല്‍ വ​രെ ഷാ​ജി വി​ല്‍​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 150 ലി​റ്റ​റി​നു മു​ക​ളി​ല്‍ പ്ര​തി​ദി​നം പാ​ല്‍ വി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം 60 -ാം വ​യ​സി​ലും ഷാ​ജി​യു​ടെ മു​ഖ​ത്ത് പ്ര​ക​ട​മാ​ണ്. മൂ​ല​മ​റ്റം മി​ല്‍​ക്ക് സൊ​സൈ​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന​തി​നു​ള്ള അ​വാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത് ഷാ​ജി​യാ​ണ്.
പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തു​ട​ക്കം
എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഷാ​ജി​യു​ടെ ഫാ​മി​ലെ ജോ​ലി ആ​രം​ഭി​ക്കും. പ​ശു​വി​ന്‍റെ​യും തൊ​ഴു​ത്തി​ന്‍റെ​യും ശു​ചീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ല്‍ ക​റ​ക്കു​ന്ന​ത്. അ​ഞ്ചി​ന് ര​ണ്ട് ഓ​ട്ടോ​യി​ല്‍ 100 ലി​റ്റ​ര്‍ പാ​ല്‍ മി​ല്‍​ക്ക് സൊ​സൈ​റ്റി​യി​ലേ​ക്ക് ക​യ​റ്റി​വി​ടും. ബാ​ക്കി​യു​ള്ള​വ വീ​ടു​ക​ള്‍, ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ല്‍​കു​ന്ന​ത്. ക​റ​വ​ക​ഴി​ഞ്ഞാ​ല്‍ പ​ശു​ക്ക​ള്‍​ക്ക് കേ​ര​ള​ഫീ​ഡ്‌​സ് എ​ലൈ​റ്റി​ന്‍റെ ഖ​രാ​ഹാ​രം ന​ല്‍​കും. 15 ലി​റ്റ​ര്‍ മു​ത​ല്‍ 20 ലി​റ്റ​ര്‍ വ​രെ പാ​ല്‍ ല​ഭി​ക്കു​ന്ന പ​ശു​ക്ക​ളാ​ണു​ള്ള​ത്. പാ​ലി​ന്‍റെ അ​ള​വ് ക​ണ​ക്കാ​ക്കി​യാ​ണ് ഖ​രാ​ഹാ​രം ന​ല്‍​കു​ന്ന​ത്.
വെ​ള്ള​വും തീ​റ്റ​യും
രാ​വി​ലെ എ​ട്ടി​ന് പൈ​നാ​പ്പി​ള്‍ കാ​നി ചാ​പ്‌​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു ന​ല്‍​കും. പ​ശു​ക്ക​ള്‍​ക്കു​ള്ള കു​ടി​വെ​ള്ളം തൊ​ഴു​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ​ശു​വി​നു​മു​ന്നി​ലും ഫ്‌​ള​ക്‌​സ് ടാ​ങ്ക് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 11ന് ​സി​ഒ 3, റെ​ഡ്‌​നേ​പ്പി​യ​ര്‍ ഇ​നം പു​ല്ല് തീ​റ്റ​യാ​യി ന​ല്‍​കും. ഇ​തി​നാ​യി ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പു​ല്‍​കൃ​ഷി​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്.
ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ക​റ​വ 1.30 നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നോ​ടെ മി​ല്‍​ക്ക് സൊ​സൈ​റ്റി, വീ​ടു​ക​ള്‍, ഫോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല്‍​വി​ല്‍​പ്പ​ന പൂ​ര്‍​ത്തീ​ക​രി​ക്കും. കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ കാ​ലി​ത്തീ​റ്റ​യും പൈ​നാ​പ്പി​ള്‍ കാ​നി​യും നാ​ട​ന്‍ പു​ല്ലും ആ​വ​ശ്യ​ത്തി​ന് ന​ല്‍​കും. അ​ഞ്ചി​ന് വീ​ണ്ടും തൊ​ഴു​ത്ത് ശു​ചീ​ക​രി​ക്കും. തൊ​ഴു​ത്തി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ വൈ​ദ്യു​തി​ത​ട​സം അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല.
ല​ക്ഷ​ണ​മൊ​ത്ത പ​ശു
ഉ​ത്പാ​ദ​നം കൂ​ടി​യ, ല​ക്ഷ​ണ​മൊ​ത്ത പ​ശു​ക്ക​ളെ​യാ​ണ് ഷാ​ജി വാ​ങ്ങു​ന്ന​ത്. കൃ​ഷ്ണ​ഗി​രി, ക​മ്പം, കു​മ​ളി, ഏ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു വാ​ങ്ങി​യ പ​ശു​ക്ക​ളാ​ണ് തൊ​ഴു​ത്തി​ലു​ള്ള​ത്. 50,000 രൂ​പ മു​ത​ല്‍ 1.25 ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ​ശു​ക്ക​ളെ​യാ​ണ് വാ​ങ്ങു​ന്ന​ത്. ഷാ​ജി​യു​ടെ തൊ​ഴു​ത്തി​ല്‍ അ​പൂ​ര്‍​വ​മാ​യേ പ​ശു​ക്ക​ള്‍​ക്ക് രോ​ഗം വ​ന്നി​ട്ടു​ള്ളു. പ​ശു​ക്ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ അ​വ​യു​ടെ ഭാ​വ​വും ച​ല​ന​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഷാ​ജി​ക്ക് ക​ഴി​യു​ന്നു. അ​താ​ണ് ഷാ​ജി​യു​ടെ തൊ​ഴു​ത്തി​ലെ പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ര​ഹ​സ്യം. പ​ശു​പ​രി​പാ​ല​ന​ത്തി​നാ​യി ഒ​രു ജോ​ലി​ക്കാ​ര​ന്‍ കൂ​ടി​യു​ണ്ട്

 

 

പേ​രു ചൊ​ല്ലി വി​ളി​ക്കും
ഫാ​മി​ലു​ള്ള ഓ​രോ പ​ശു​വി​നും പേ​ര് ന​ല്‍​കി​യി​ട്ടു​ണ്ട്. തൊ​ഴു​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണി​ലു​ണ്ണി​യാ​യി തു​ള്ളി​ച്ചാ​ടി ന​ട​ക്കു​ന്ന പ​ശു​ക്കു​ട്ടി​ക്ക് കി​ങ്ങി​ണി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​ജി, ഗീ​ത, ചു​മ​പ്പി, ക​റ​മ്പി , അ​ന്ന​മ്മ, പൂ​ച്ച​പ്ര, കു​പ്പോ​ഴ, കു​രി​ശും​മൂ​ട് എ​ന്നി​ങ്ങ​നെ ഓ​രോ​ന്നി​നും പേ​രു​ണ്ട്. വീ​ട്ടി​ല്‍​നി​ന്നു വാ​ങ്ങു​ന്ന പ​ശു​വി​ന് വീ​ട്ടു​പേ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു വാ​ങ്ങു​മ്പോ​ള്‍ സ്ഥ​ല​നാ​മ​വും ന​ല്‍​കും. നി​റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും പേ​ര് ന​ല്‍​കി​യി​ട്ടു​ണ്ട്. പേ​രു​വി​ളി​ക്കു​മ്പോ​ള്‍ ത​ല​യാ​ട്ടു​ക​യും അ​വി​ടേ​ക്കു നീ​ങ്ങി​വ​രി​ക​യും ചെ​യ്യും. ഭാ​ര്യ ബി​നു​വി​ന്‍റെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും മ​ക്ക​ളാ​യ ജോ​യ​ല്‍, ജോ​സ്മി എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വും കൂ​ടി​ച്ചേ​രു​മ്പോ​ള്‍ ഷാ​ജി പ​റ​യും കൃ​ഷി ഒ​രു വ​ര​ദാ​ന​മാ​ണ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up