x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​കൃ​ഷി ദൈ​വ​നി​യോ​ഗമായി കണ്ട് ഷാ​ജി​മോ​ന്‍

വെബ് ഡെസ്ക്
Published: October 5, 2026 12:39 AM IST | Updated: October 5, 2026 12:39 AM IST

മ​ല​രി​ക്ക​ലി​ലെ ത​ന്‍റെ താ​മ​ര​ക്കു​ള​ത്തി​ന് സ​മീ​പം കെ.​വി. ഷാ​ജി​മോ​ന്‍. -ജോ​ണ്‍ മാ​ത്യു.

മ​ല​രി​ക്ക​ല്‍: വി​ദേ​ശ​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി താ​മ​ര​ക്കൃ​ഷി ആ​രം​ഭി​ച്ച കെ.​വി. ഷാ​ജി​മോ​ന്‍ ഇ​ന്നു സം​തൃ​പ്ത​നാ​ണ്. ഗ​ള്‍​ഫി​ല്‍ ബ​ഹു​രാ​ഷ്‌​ട്ര ക​മ്പ​നി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് 2010-ല്‍ ​ഷാ​ജി​മോ​ന്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ഇ​നി​യു​ള്ള കാ​ലം സ്വ​ന്തം നാ​ടി​ന്‍റെ പ​ച്ച​പ്പു​നി​റ​ഞ്ഞ ശാ​ന്ത​ത​യി​ല്‍ വി​ശ്ര​മി​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 65-ാം വ​യ​സി​ലും ഷാ​ജി​മോ​ന് വി​ശ്ര​മ​മി​ല്ല, ആ​ഗ്ര​ഹം പോ​ലെ മ​ന​സു​നി​റ​യ്ക്കു​ന്ന കൃ​ഷി​യു​ടെ തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം.

ആ​മ്പ​ല്‍ വ​സ​ന്ത​ത്തിന്‍റെ കഥ

കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി​യാ​യ ഷാ​ജി മ​ല​രി​ക്ക​ലി​ല്‍ അ​ര​യേ​ക്ക​ര്‍ നി​ലം വാ​ങ്ങി കു​ളം​കു​ത്തി ആ​മ്പ​ല്‍ കൃ​ഷി ആ​രം​ഭി​ച്ചു. ആ​മ്പ​ലി​നു പി​ന്നാ​ലെ 2012-ല്‍ ​താ​മ​ര കൃ​ഷി​യും ആ​രം​ഭി​ച്ചു. കാ​ഞ്ഞി​രം ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ നെ​ല്‍​പ്പാ​ട​ത്തു​നി​ന്ന് ആ​മ്പ​ല്‍ തൈ​ക​ള്‍ പ​റി​ച്ചെ​ടു​ത്ത് മ​ല​രി​ക്ക​ലി​ലെ ത​ന്‍റെ പാ​ട​ത്ത് ന​ട്ടു. ഇ​തു പൂ​വി​ട്ട​തി​നു പി​ന്നാ​ലെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു.

ജി​ല്ല​യി​ല്‍​നി​ന്നും അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന വ​ലി​യ ആ​മ്പ​ല്‍ വ​സ​ന്ത​മാ​യി ഇ​തു മാ​റി​യെ​ന്ന​ത് പി​ല്‍​ക്കാ​ല ച​രി​ത്രം. 2018ലാ​ണ് തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്ത് ആ​മ്പ​ല്‍ ടൂ​റി​സം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ല്‍ ടൂ​റി​സം ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. മ​ല​രി​ക്ക​ലും ആ​മ്പ​ല്‍ പാ​ട​വും ഇ​ന്നു ലോ​ക​മ​റി​യു​ന്ന പ​ദ​ങ്ങ​ളാ​ണ്. ഒ​പ്പം കോ​ടി​ക​ളു​ടെ വ​രു​മാ​ന​വും. ക​ട​ല്‍ ഇ​ല്ലാ​ത്ത കോ​ട്ട​യ​ത്തെ മ​ല​രി​ക്ക​ലി​ല്‍ ഇ​ന്ന് 200ല്‍ ​അ​ധി​കം ക​ട​ല്‍ വ​ള്ള​ങ്ങ​ളാ​ണ് ടൂ​റി​സ്റ്റു​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

താ​മ​ര​കൃ​ഷി​യി​ലേ​ക്ക്

എ​ല്ലാ​യി​ട​ത്തും ആ​മ്പ​ല്‍ വ​ള​ര്‍​ന്ന​തോ​ടെ ഷാ​ജി താ​മ​ര​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു. താ​മ​ര​യ്ക്ക് ഏ​റെ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ണ്ട്. വ​ള​പ്ര​യോ​ഗ​വും ആ​വ​ശ്യ​മാ​ണ്. വെ​ള്ള​ത്തി​ന്‍റെ ജൈ​വ​ഘ​ട​ന​യും ഇ​ട​യ്ക്ക് പ​രി​ശോ​ധി​ക്ക​ണം. എ​ല്ലു​പൊ​ടി​യും ചാ​ണ​ക​വും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

താ​മ​ര​ക്കു​ള​ത്തി​ല്‍ മീ​ന്‍ വ​ള​ര്‍​ത്താം. എ​ന്നാ​ല്‍, എ​ല്ലാ മീ​നും വ​ള​രി​ല്ല. താ​മ​ര​യു​ടെ വ​ള്ളി​ക്ക് ചെ​റി​യ മു​ള്ളു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ ശ​ല്‍​ക്ക​ങ്ങ​ള്‍​ക്കും തൊ​ലി​ക്കും പ​രി​ക്കേ​ല്‍​ക്കും. പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ താ​മ​ര​ക്കു​ളം ഷാ​ജി​യു​ടേ​താ​ണ്.

അ​മ്പ​ല​ങ്ങ​ളി​ലേ​ക്കാ​ണ് മി​ക്ക​വാ​റും പൂ​ക്ക​ളും മൊ​ട്ടു​ക​ളും കൊ​ടു​ക്കാ​റു​ള്ള​ത്. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​യ്ക്കാ​യി കൊ​ടു​ക്കു​ന്ന താ​മ​ര​പ്പൂ​ക്ക​ള്‍​ക്ക് വി​ല വാ​ങ്ങാ​റി​ല്ല. മ​റ്റു​ള്ള​വ 100 രൂ​പ​യ്ക്ക് ഒ​ന്ന് എ​ന്ന നി​ര​ക്കി​ല്‍ വി​ല്‍​ക്കും. താ​മ​ര​യു​ടെ വി​ത്തും തൈ​ക​ളും വി​ല്‍​ക്കാ​റു​ണ്ട്. വി​ത്തി​ല്‍​നി​ന്നു കി​ളി​ര്‍​ക്കു​ന്ന താ​മ​ര​യു​ടെ പൂ​ക്ക​ള്‍​ക്ക് അ​ത്ര വ​ലു​പ്പം പോ​രാ.

താ​മ​ര​യ്ക്ക് ഔ​ഷ​ധ​ഗു​ണം

‌ താ​മ​ര​യു​ടെ ചു​വ​ട് ന​ട്ടു​വ​ള​ര്‍​ത്തി​യാ​ല്‍ വ​ലി​യ പൂ​ക്ക​ള്‍ ല​ഭി​ക്കും. പൂ​ജാ​പു​ഷ്പ​മാ​യ​തി​നാ​ല്‍ ഒ​രു ദൈ​വ​നി​യോ​ഗം പോ​ലെ​യാ​ണ് ഷാ​ജി കൃ​ഷി​യെ കാ​ണു​ന്ന​ത്. താ​മ​ര​യ്ക്ക് ഔ​ഷ​ധ​ഗു​ണം ഉ​ണ്ട്. താ​മ​ര​യു​ടെ അ​രി, വി​ത്ത് ഇ​വ പ​ല രോ​ഗ​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​ണ്. താ​മ​ര ഇ​ത​ളു​ക​ള്‍ ഉ​ണ​ക്കി​യ​ത് ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന പാ​നീ​യം ഔ​ഷ​ധ​ഗു​ണ​മു​ള്ള​താ​യി പറയുന്നു.

കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ അ​നു​മ​തി ചോ​ദി​ക്കാ​തെ കു​ള​ത്തി​ലി​റ​ങ്ങി പൂ​വ് പ​റി​ക്കാ​റു​ണ്ട്. പ​ല​ത​വ​ണ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ടി​വ​ന്നു.

താ​മ​ര​ക്കു​ള​ത്തി​ന് ചു​റ്റും വേ​ലി​യും ഗേ​റ്റും സ്ഥാ​പി​ച്ച്, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളും ന​ട​ക്കാ​നു​ള്ള റാ​മ്പും ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള സെ​ല്‍​ഫി പോ​യി​ന്‍റും സ്ഥാ​പി​ക്കാ​നാ​ണ് ഷാ​ജി​യു​ടെ ആ​ലോ​ച​ന. മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍​വ​സ​ന്തം അ​വ​സാ​നി​ച്ച​തി​നാ​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ താ​മ​ര​ക്കു​ള​ത്തി​ലേ​ക്ക് എ​ത്താ​റു​ണ്ട്. ഫോ​ട്ടോ ഷൂ​ട്ടി​ന് എ​ത്തു​ന്ന​വ​രും ധാ​രാ​ളം.
ഒ​രു ചെ​റി​യ തു​ക വാ​ങ്ങി സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ച്ചാ​ല്‍ ത​നി​ക്കും ഒ​രു സ​ഹാ​യ​ക​മാ​കു​മെ​ന്നു ക​രു​തു​ക​യാ​ണ് ഷാ​ജി.

Tags : NattuVishesham DistrictNews

Recent News

Corehub Up