ജോനാഥന് കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും.
മൂവാറ്റുപുഴ: ദേശീയ റിക്കാർഡ് ലക്ഷ്യമിട്ട് സ്പ്രിന്റ് ട്രയാത്ലണിലെ ശ്രദ്ധേയരായ യുവ കായികതാരങ്ങൾയ ജോനാഥന് കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും. പൂര്‍ണ സ്പ്രിന്റ് ട്രയാത്ലണ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പുരുഷ താരം എന്ന റിക്കാർഡാണ് ജോനാഥന് ലക്ഷ്യമിടുന്നത്. പൂര്‍ണ സ്പ്രിന്റ് ട്രയാത്ലണ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതാ താരം എന്ന അംഗീകാരമാണ് മിഷേലിന്റെ ലക്ഷ്യം.
2026 മെയില്‍ നടന്ന ട്രൈ2 ചാമ്പ്സ് ചെന്നൈ ട്രയാത്ലണില് ഇരുവരും 750 മീറ്റര്‍ കടല്‍നീന്തല്‍, 20 കിലോമീറ്റര്‍ സൈക്ലിംഗ്, അഞ്ച് കിലോമീറ്റര്‍ ഓട്ടം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി. മത്സരത്തില്‍ മിഷേല്‍ ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി.
മൂവാറ്റുപുഴ കോട്ടക്കുടി വെള്ളൂര്‍ക്കുന്നം സ്വദേശികളായ കിച്ചു കുരുവിളയുടെയും മറിയാമ്മ ബേബിയുടെയും മക്കളാണ് ഇരുവരും. വാഴക്കുളം ചാവറ ഇന്റര്‍നാഷണല്‍ അക്കാദമിയിലെ വിദ്യാര്‍ഥികളായ മിഷേല്‍ ഏഴാം ക്ലാസിലും ജോനാഥന് നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
Tags :