x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം വ​രു​ന്നു

വെബ് ഡെസ്ക്
Published: October 19, 2026 10:15 PM IST | Updated: October 19, 2026 10:15 PM IST

പാ​ലാ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ന്‍ തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍.

പാ​ലാ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സ​മേ​കാ​ന്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലു തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ചു. കോ​ണ്‍​ക്രീ​റ്റ് ഉ​റ​ച്ച​ശേ​ഷം സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കും. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും. വാ​ഹ​ന​ത്തി​ര​ക്ക​നു​സ​രി​ച്ച് ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കാ​നും ജം​ഗ്ഷ​നി​ലെ അ​നാ​വ​ശ്യ കാ​ത്തി​രി​പ്പ് കു​റ​യ്ക്കാ​നും പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഡ് ന്യൂ​സ് ഇ​ന്ത്യ എ​ന്ന സി​ഗ്‌​ന​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക്കാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല. ന​ഗ​ര​ത്തി​ലെ വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

സി​ഗ്‌​ന​ല്‍ സം​വി​ധാ​നം പൂര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നു പു​റ​മേ ആ​ര്‍​വി ജം​ഗ്ഷ​നി​ലും മ​ഹാ​റാ​ണി ജം​ഗ്ഷ​നി​ലും നേ​ര​ത്തേ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​ത്താ​നാ​ണ് ല​ക്ഷ്യമിടുന്നത്.

Tags :

Recent News

Corehub Up