x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി: വി​ജ്ഞാ​പ​ന​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണം


Published: January 29, 2026 07:38 AM IST | Updated: January 29, 2026 07:38 AM IST

ച​ങ്ങ​നാ​ശേ​രി: സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യും അ​തി​വേ​ഗ പാ​ത​യു​ടെ ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥ​ല​ത്തി​ന്‍റെ സ​ര്‍വേ ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ങ്ങ​ള്‍ പി​ന്‍വ​ലി​ച്ച് സ്ഥ​ല​മു​ട​മ​ക​ള്‍ക്ക് സ്ഥ​ലം ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്ന​തി​നും ബാ​ങ്ക് ലോ​ണ്‍ ല​ഭി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ 1377-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​ടി. വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​ക്കാ​ര്‍ക്കെ​തി​രേ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kottayam silver line project

Recent News

Corehub Up