x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​ത​വേ​ദി​യി​ൽ തി​ള​ങ്ങി ചേ​ച്ചി​യും അ​നു​ജ​നും

വെബ്ഡെസ്ക്
Published: November 8, 2026 07:34 AM IST | Updated: November 8, 2026 07:34 AM IST

എ​വ്‌​ലി​ൻ മ​രി​യ ബി​നു​വും അ​നു​ജ​ൻ അ​ന്‍റോ​ണി​യോ​യും

മാ​ലോം: ചി​റ്റാ​രി​ക്ക​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഗീ​ത​വേ​ദി​യി​ൽ തി​ള​ങ്ങി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ലെ എ​വ്‌​ലി​ൻ മ​രി​യ ബി​നു​വും അ​നു​ജ​ൻ നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന്‍റോ​ണി​യോ ബി​നു​വും.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, ദേ​ശ​ഭ​ക്തി​ഗാ​നം, ഉ​ർ​ദു സം​ഘ​ഗാ​നം എ​ന്നി​ങ്ങ​നെ പ​ങ്കെ​ടു​ത്ത നാ​ല് ഇ​ന​ങ്ങ​ളി​ലും എ​വ്‌​ലി​ൻ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ അ​ന്‍റോ​ണി​യോ ല​ളി​ത​ഗാ​ന​ത്തി​നും മ​ല​യാ​ളം പ​ദ്യം​ചൊ​ല്ല​ലി​നും ഒ​ന്നാം സ്ഥാ​ന​വും മാ​പ്പി​ള​പ്പാ​ട്ടി​ലും സം​ഘ​ഗാ​ന​ത്തി​ലും ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​ലും ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​ഞ്ചി​ന​ങ്ങ​ളി​ലും അ​ന്‍റോ​ണി​യോ​യ്ക്ക് എ ​ഗ്രേ​ഡു​ണ്ട്. തോ​മാ​പു​രം ഷാ​ജി എ​ഴു​തി അ​ദ്ദേ​ഹം ത​ന്നെ ഈ​ണം പ​ക​ർ​ന്ന ല​ളി​ത​ഗാ​ന​മാ​ണ് എ​വ്‌​ലി​നെ ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​യാ​ക്കി​യ​ത്.

ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ര​ജീ​ഷ് പാ​ണ​പ്പു​ഴ​യാ​ണ് ഗു​രു. പാ​ത്തി​ക്ക​ര​യി​ലെ മ​ണി​യം​മാ​ക്ക​ൽ ബി​നു​വി​ന്‍റെ​യും സി​ജി​യു​ടെ​യും മ​ക്ക​ളാ​ണ്. ഇ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ആ​ൽ​ഫി​ൻ ബി​നു​വും നേ​ര​ത്തേ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ താ​ര​മാ​യി​രു​ന്നു.

Tags : musical stage nattuvishesham district news deepika news Sister and brother hine on the

Recent News

Corehub Up