ശബരിമല: സ്വര്‍ണക്കൊള്ളക്കേസില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇളക്കിയെടുത്ത് പരിശോധന നടത്തിയ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും തിരികെ സ്ഥാപിച്ചു.
ഇന്നലെ ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷമാണ് ഇവ തിരികെസ്ഥാപിച്ചത്. 14ന് വൈകുന്നേരമാണ് ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വര്‍ണം പതിപ്പിച്ച ആര്‍ച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലവും ശ്രീകോവിലിന്റെ വടക്കുഭാഗത്തുള്ള കട്ടിളപ്പാളികളും ദേവസ്വം തിരുവാഭരണ കമ്മീഷണര്‍ ആര്.റെജിലാലിന്റെ സാന്നിധ്യത്തില്‍ ഇളക്കിയെടുത്തത്.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് സമീപത്തെ മുറിയിലെത്തിച്ചായിരുന്നു പരിശോധന. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനായിരുന്നു ഇത്. നടപടികള്‍ പൂര്‍ത്തിയാക്കി എസ്ഐടി സംഘം ഉച്ചക്കു ശേഷം മടങ്ങി.
Tags : nattu vishesham SIT investigation