മാന്നാർ: സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പരുമല ചക്കാലിൽ ദേവീകൃപയിൽ വിനോഭായിയുടെ വീടിന്റെ പരിസരത്തുനിന്നാണ് അഞ്ചരയടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെ പിടികൂടിയത്.
സ്നേക്ക് റെസ്കുവർ സാം ജോൺ ചെങ്ങന്നൂർ എത്തിയാണ് ഇതിനെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാന്നാറിലും സമീപപ്രദേശങ്ങളിലുമായി അഞ്ചോളം പാമ്പുകളെ പിടികൂടി.
Tags : nattu vishesham snake caught