പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി: ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ പാമ്പ്. സ്കൂട്ടര്‍ ഓടിച്ച യുവാവ് കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊടിഞ്ഞി ഫാറൂഖ് നഗറിലെ പാട്ടശേരി ഫാഇസിന്റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് കൊടിഞ്ഞി വെഞ്ചാലിയില്‍ വന്ന് സുഹൃത്തുക്കളോടൊപ്പം സ്കൂട്ടറില്‍ തിരിച്ചുപോകുകയായിരുന്നു. പാലാ പാര്‍ക്കില്‍ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പ് കണ്ണാടിയുടെ മുകളിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ഫാഇസ് പെട്ടെന്ന് സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങുകയായിരുന്നു.
Tags :