ട്രോഫിയുമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ ടീം അംഗങ്ങൾ.
കഴക്കൂട്ടം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ സഹോദയ കലോത്സവം "ടാലൻഷ്യ 2കെ26' സമാപനമായി. 63 സ്കൂളുകളിൽ നിന്നായി 7000-ത്തോളം വിദ്യാർഥികൾ കലോത്സവത്തിന്റെ ഭാ ഗമായി.
906 പോയിന്റുനേടി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ റോളിംഗ് ട്രോഫി വിന്നറായി. 774 പോയിന്റ് നേടിയ പട്ടം ആര്യ സെൻട്രൽ സ്കൂൾ എവറോളിംഗ് ഫസ്റ്റ് റണ്ണറപ്പും 760 പോയിന്റുമായി കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ എവറോളിങ് സെക്കൻഡ് റണ്ണറപ്പും 736 പോയിന്റ് നേടിയ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ എവറോളിംഗ് തേഡ് റണ്ണറപ്പും 726 പോയിന്റ് നേടിയ നെടുമങ്ങാട് എ കൈരളി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ എവറോളിംഗ് ഫോർത്ത് റണ്ണറപ്പും സ്വന്തമാക്കി.
സൗത്ത് സോൺ സഹോദയ കോംപ്ലക്സ് വൈസ് പ്രസിഡന്റ് ജി.എസ്. കൃഷ്ണകാന്തിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സൗത്ത് സോൺ സഹോദയ സെക്രട്ടറി വർഗീസ് സാമുവൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. പുഷ്പവല്ലി, ഷാഹുൽ ഹമീദ്, ഫാ. റംലറ്റ്, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. അനിത ആൻഡ്രൂ, ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ, സ്കൂൾ മാനേജർ ഡോ. എ.ജി. രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡോ. പി.വി. ബെന്നി, അക്കാദമിക് കമ്മിറ്റി കൺവീനർ എൻ.ജി.ബി. ചന്ദ്രബാബു, പ്രോഗ്രാംകൺവീനർ കെ.ആർ. അമ്പിളി, വൈസ് പ്രിൻസിപ്പൽ ടി. ദീപ് തി, കോ-ഓർഡിനേറ്റർമാരായ എൻ.എസ്. ഷൈജ, പി.ജി. സിമി, ജെ.ഒ. ബിജിമോൾ എന്നിവർ പങ്കെടുത്തു. കലോത്സവത്തിൽ മികച്ച വിജയം നേടിയ സ്കൂളുകൾക്ക് സമാപന സമ്മേളനത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.