ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-26 മലയാളം എംഎ വിദ്യാർഥികളുടെ യാത്രയയപ്പ് സമ്മേളനം ലിപിൻരാജ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2024-26 മലയാളം വിഭാഗത്തിന്റെ യാത്രയയപ്പ് സമ്മേളനം മാർ ഈവാനിയോസ് കോളജിൽ സാഹിത്യകാരൻ ലിപിൻ രാജ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻഡോ. കവടിയാർ രാമചന്ദ്രൻ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജൻ വി. പൊഴിയൂർ അധ്യക്ഷത വഹിച്ചു.
മലയാളം വകുപ്പ് മേധാവി ഡോ. എം.കെ.രാജീവ്, ഡോ. തോമസ് താമരശേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. പ്രശാന്ത്, ഡോ. മിനി, ഡോ.ജേക്കബ് സാംസൺ, കവിത വിശ്വനാഥ്, ദീപു കുറ്റിച്ചൽ, ശശികുമാർ, ഒ. ബിന്ദു, നെടുമങ്ങാട് ലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Sree Narayana Guru University Farewell