മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈ സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സഹപാഠിയുടെ കുടുംബത്തിന
കടുത്തുരുത്തി: എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മ സഹപാഠിയുടെ കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്കുന്നു. മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈ സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥകളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണ് തങ്ങളുടെ അകാലത്തിൽ അന്തരിച്ച തങ്ങളുടെ സഹപാഠിയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ താക്കോല്‍ ദാനം 20ന് നടക്കും.
600 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുഴുവന്‍ പണികളും പൂര്‍ത്തിയാക്കിയാണ് വീട് കൈമാറുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തിരികെ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നത്.
Tags : Local News Nattuvishesham SSLC batch loving home