x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ച്ച​ലി​ലെ തെ​രു​വു​നാ​യ സം​ര​ക്ഷ​ണ കേ​ന്ദ്രം: അ​മി​ക​സ് ക്യൂ​റി പരിശോധന നടത്തി

വെബ് ഡെസ്ക്
Published: November 5, 2026 12:34 AM IST | Updated: November 5, 2026 12:34 AM IST

പ്രതീകാത്മക ചിത്രം

കു​റ്റി​ച്ച​ൽ: കു​റ്റി​ച്ച​ലി​ലെ വി​വാ​ദ​മാ​യ തെ​രു​വു​നാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കായി ഹൈ​ക്കോ​ട​തി അ​മി​ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ​നി​ന്ന് മാ​റ്റി​യ തെ​രു​വു​നാ​യ​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി "പീ​പ്പി​ൾ ഫോ​ർ അ​നി​മ​ൽ​സ്' ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് കു​റ്റി​ച്ച​ലി​ലെ വി​വാ​ദ​മാ​യ സ്വ​കാ​ര്യ നാ​യ സം​ര​ക്ഷ​ണ കേ​ന്ദ്രം (ഡോ​ഗ് ഷെ​ൽ​ട്ട​ർ) നി​രീ​ക്ഷി​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​യി ര​ണ്ടം​ഗ അ​മി​ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ച​ത്.

സം​ഘം കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ക​യും പീ​പ്പി​ൾ ഫോ​ർ അ​നി​മ​ൽ​സ് അം​ഗ​ങ്ങ​ൾ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. കു​റ്റി​ച്ച​ലി​ലെ കോ​ട്ടൂ​ര്‍ ക​റ​ണ്ട​കം​ചി​റ​യി​ലാ​ണ് സ്വ​കാ​ര്യ നാ​യ​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന നാ​യ്ക്ക​ളു​ടെ അ​വ​സ്ഥ, അ​വ​യെ അ​വി​ടെ എ​ത്തി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തി​യ അ​മി​ക്ക​സ് ക്യൂ​റി നാ​യ​ക​ളു​ടെ പ​രി​പാ​ല​നം സു​താ​ര്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ന​വം​ബ​ർ 19-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന വാ​ദം കേ​ൾ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യി, പി​ടി​കൂ​ടി​യ തെ​രു​വു​നാ​യ​ഖ​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം, നി​ല​വി​ൽ ഷെ​ൽ​ട്ട​റു​ക​ളി​ൽ ക​ഴി​യു​ന്ന​വ​യു​ടെ എ​ണ്ണം, കാ​ണാ​താ​യ മൃ​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ നോ​ട്ടീ​സ് കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ ജ​യ​ൻ പ​റ​ഞ്ഞു. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ, ഷെ​ൽ​ട്ട​ർ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ​മി​തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​നെ​തി​രെ ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും രാ​ധാ ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം ഷെ​ൽ​ട്ട​റി​നെ​തി​രെ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​തോ​ടെ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​നു​മേ​ലു​ള്ള സ​മ്മ​ർ​ദം ഏ​റു​ക​യാ​ണ്.

Tags :

Recent News

Corehub Up