x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വോ​ര ക​ച്ച​വ​ട നി​യ​മാ​വ​ലി​യും വെ​ൻ​ഡിം​ഗ് പ്ലാ​നും ന​ട​പ്പാ​ക്കും


Published: April 19, 2026 11:05 PM IST | Updated: April 19, 2026 11:05 PM IST

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യു​ള്ള തെ​രു​വോ​ര ക​ച്ച​വ​ട നി​യ​മാ​വ​ലി​യും വെ​ൻ​ഡിം​ഗ് പ്ലാ​നും ഉ​ട​ൻ ന​ട​പ്പാ​ക്കും. കൗ​ൺ​സി​ൽ മു​മ്പുത​ന്നെ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യു​ടെ ന​ട​പ്പാ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ വൈ​കു​ക​യാ​യി​രു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ച ഉ​ട​ൻ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ.

വ​ഴി​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. റോ​ഡും ന​ട​പ്പാ​ത​ക​ളും കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. തെ​രു​വോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌ട്രീയ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി വി​ശ​ദ​ച​ർ​ച്ച ന​ട​ത്തി​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

റോ​ഡു​ക​ൾ ര​ണ്ട് മേ​ഖ​ല​ക​ളാ​ക്കും

ഗ​താ​ഗ​ത തി​ര​ക്ക​നു​സ​രി​ച്ച് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളെ നി​യ​ന്ത്രി​ത ക​ച്ച​വ​ട​മേ​ഖ​ല, ക​ച്ച​വ​ടം ന​ട​ത്താ​നാ​കാ​ത്ത മേ​ഖ​ല എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി ത​രം​തി​രി​ക്കും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ൾ, കോ​ട​തി സ​മു​ച്ച​യം, മു​നി​സി​പ്പ​ൽ ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ജ​യി​ൽ,പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ 10 മീ​റ്റ​ർ പ​രി​ധി​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കും. ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഐ.​ഡി കാ​ർ​ഡും, ലൈ​സ​ൻ​സും ഏ​ർ​പ്പെ​ടു​ത്തും.

ഇ​ത് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നാ​വും.​ഒ​രു​വ​ർ​ഷ​മാ​യി​ട്ടും പു​ന​ര​ധി​വാ​സം സാ​ദ്ധ്യ​മാ​കാ​തി​രി​ക്കു​ന്ന പു​ല​യ​ൻ​വ​ഴി​യി​ലെ മ​ത്സ്യ​വ്യാ​പാ​രി​ക​ൾ​ക്കും പ​ദ്ധ​തി ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ലി​യി​രു​ത്ത​ൽ. മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഒ​ഴി​പ്പി​ച്ച​തോ​ടെ ക​ച്ച​വ​ടം ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ഴി​യ​രി​കി​ൽ ജോ​ലി​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​വ​ർ. 143 വ​ർ​ഷ​മാ​യി പു​ത്ത​ൻ​കാ​ട് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു വ്യാ​പാ​രം ചെ​യ്തി​രു​ന്ന​ത്. നി​ല​വി​ൽ 45ഓ​ളം വ്യാ​പാ​രി​ക​ളാ​ണി​വി​ടെ ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ

ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ക
അ​ന​ധി​കൃ​ത ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കു​ക
കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക
തെ​ര​വോ​ര വ്യാ​പാ​രി​ക​ളെ നി​യ​മ​പ​ര​മാ​യി സം​ര​ക്ഷി​ക്കു​ക

Tags : Street vending nattuvishesham local news

Recent News

Corehub Up