കാഞ്ഞിരപ്പള്ളി: വഴിവിളക്കുകൾ തെളിയാത്തതിനെത്തുടർന്ന് കുന്നുംഭാഗത്തെ റോഡുകളിൽ രാത്രിയാത്ര ദുരിതമാകുന്നു.
കുന്നുംഭാഗം ടിബി - എൽപി സ്കൂൾ റോഡ് (ആൽഫവെന്യു റോഡ്), കുന്നുംഭാഗം - ഗ്രാമദീപം റോഡ് എന്നിവിടങ്ങളിലെ വഴിവിളക്കുകളാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. ഇതോടെ പ്രദേശവാസികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. വൈകുന്നേരമാകുന്നതോടെ റോഡിന്റെ പല ഭാഗങ്ങളും ഇരുട്ടിലാകുന്ന സ്ഥിതിയാണ്. ഇരു റോഡുകളിലൂടെയും വിദ്യാർഥികളടക്കം നിരവധി പേരാണ് ദിവസേന യാത്ര ചെയ്യുന്നത്. വഴിവിളക്കുകൾ പ്രവർത്തിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പ്രവർത്തനരഹിതമായ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി തെളിക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ പുതിയ വിളക്കുകൾ സ്ഥാപിക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :