മഞ്ഞപ്പിത്ത പ്രതിരോധ യോഗം
കൂടരഞ്ഞി: പഞ്ചായത്തിലെ 13, 14 വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടരഞ്ഞി പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ നിസാറാബീഗം, ആയിഷാബി ഷിയാസ്, ജെയിംസ് വേളാശേരി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ആയുർവേദ, ഹോമിയോ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹോട്ടലുകൾ, കൂൾബാറുകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കും.
Tags : yellow fever Nattuvishesham DistrictNews