മുപ്ലിയം: കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മുപ്ലിയം ഉപ്പുഴി സ്വദേശി ചെരട്ട വീട്ടിൽ ജോസിന്റെ മകൻ എബിൻ (14) ആണ് മരിച്ചത്. കുറുമാലി പുഴയിലെ പ്ലാവിലപ്പാറക്കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ എബിൻ മുങ്ങിപോകുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. പുതുക്കാട് നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മുപ്ലിയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.അമ്മ: സീജ. സഹോദരങ്ങൾ: എഡ്വിൻ ജോസ്, ദിൽന ജോസ്.
Tags : Student drowns Kurumalli river