നടയ്ക്കല് സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് നടയ്ക്കല് യുവജന കൂട്ടായ്മ ബി.ബി. ഗോപകുമാര് എംഎല്എക്ക് നിവേദനം നല്കുന്നു.
ചാത്തന്നൂര്: നടയ്ക്കല് മിനി സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് നടയ്ക്കല് യുവജന കൂട്ടായ്മ ബി.ബി. ഗോപകുമാര് എംഎല്എയ്ക്ക് നിവേദനം നല്കി.
കല്ലുവാതുക്കല് പഞ്ചായത്തിലെ പ്രധാന സ്റ്റേഡിയമായ നടയ്ക്കല് മിനി സ്റ്റേഡിയത്തില് മാലിന്യം തള്ളുന്ന സാഹചര്യവും സാമൂഹ്യവിരുദ്ധ ശല്യവും ചെളിക്കെട്ടും കാരണമുള്ള ശോചനീയാവസ്ഥ പരിഹരിക്കണം.
ടര്ഫ് മാതൃകയില് നവീകരികരിച്ചുകൊണ്ട് സംസ്ഥാന നിലവാരത്തിലേക്കുയര്ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നടയ്ക്കല് യുവജന കൂട്ടായ്മ ബി.ബി. ഗോപകുമാര് എംഎല്എ്ക്ക് നിവേദനം നല്കിയത്. യുവജനകൂട്ടായ്മ ഭാരവാഹികളായ ഭരത് പ്രകാശ്, ബിബിന് പ്രകാശ്, സുജിത്ത് കുമാര്, ശ്രീനാഥ്, റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.