പാലാ: 10 ാം ക്ലാസ് തുല്യതാ പരീക്ഷ ഞായറാഴ്ചകളില് നടത്താനുള്ള സര്ക്കാര് തീരുമാനം പിന്വലിക്കണമെന്ന് ടീച്ചേഴ്സ് ഗില്ഡ് രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച ആചരണം നടത്തുന്ന ക്രൈസ്തവ വിഭാഗത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മുന്വര്ഷങ്ങളില് യാതൊരു പരാതിക്കും ഇടനല്കാതെ സാധാരണ പ്രവൃത്തി ദിവസങ്ങളില് ജീവനക്കാര് ഈ ജോലി ഭംഗിയായി നിര്വഹിച്ചിരുന്നതാണ്. എന്നാല് ഈ വര്ഷം പൊതു അവധി ദിവസങ്ങളില് പരീക്ഷ നടത്താനുള്ള കാരണം സര്ക്കാര് വ്യക്തമാക്കണം. തൊഴിലാളികളുടെ അവകാശങ്ങള്ക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന് യോഗം വിലയിരുത്തി.
രണ്ടാം ശനിയാഴ്ചയായ എട്ടിനും ഞായറാഴ്ചകളായ ഒന്പത്, 16 എന്നീ തീയതികളിലുമാണ് പരീക്ഷ നടത്താന് നിശ്ചയിച്ചിരിക്കുന്നത്.ശാസ്ത്രമേളയും കലോത്സവവും ഞായറാഴ്ചകളില് സംഘടിപ്പിക്കുന്നതില് യോഗം പ്രതിഷേധിച്ചു.
കോര്പറേറ്റ് എഡ്യുക്കേഷണല് ഏജന്സി സെക്രട്ടറി ഫാ. ജോര്ജ് പുല്ലുകാലായില് അധ്യക്ഷത വഹിച്ചു.ഡയറക്ടര് ഫാ. ജോര്ജ് വരകുകാലാപറമ്പില്, പ്രസിഡന്റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരയ്ക്കല്, ജോബെറ്റ് തോമസ്, ബെന്നിച്ചന് പി.ഐ., ജോജോ മണ്ണൂര്, ജോജി വട്ടപ്പലം, ഷീബ അഗസ്റ്റിന്, റിന്റ അഗസ്റ്റിന് തുടങ്ങിയവര് പ്രസംഗിച്ച