പുതുക്കാട്: മണ്ഡലം എംഎൽഎ പ്രതിഭാപുരസ്കാരം വിതരണംചെയ്തു. പുതുക്കാട് പ്രജ്യോതിനികേതൻ കോളജിൽനടന്ന പുരസ്കാരവിതരണം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. ജില്ലാ അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി മുഖ്യാതിഥിയായി. പ്രജ്യോതിനികേതൻ കോളജ് സ്ഥാപകൻ ഫാ. ഹർഷജൻ പഴയാറ്റിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു പരമേശ്വരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി മോഹൻദാസ്, മീന മദനൻ, ഭാഗ്യവതി ചന്ദ്രൻ, ബീന രവീന്ദ്രൻ, ജില്ലാപഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്സൺ, അമ്പിളി വേണു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, അഡ്വ. അൽജോ പുളിക്കൻ എന്നിവർ സംസാരിച്ചു.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മണ്ഡലത്തിലെ അഞ്ഞൂറോളം വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള പുരസ്കാരങ്ങളും വിരമിച്ച പ്രധാന അധ്യാപകർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണംചെയ്തു.
Tags : nattu vishesham Talent Award