x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​നസൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​ന്‍ ത​വ​നൂ​ര്‍

വെബ് ഡെസ്ക്
Published: October 29, 2026 11:39 PM IST | Updated: October 29, 2026 11:39 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ത​വ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക വ​യോ​ജ​ന ഗ്രാ​മ​സ​ഭ ചേ​ര്‍​ന്നു. വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ന്‍​നി​ര്‍​ത്തി സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, വ​യോ​ജ​ന സം​ഗ​മ​ങ്ങ​ള്‍ എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് നി​ര്‍​വ​ഹി​ച്ചു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സി. ​സു​നി​ത, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, എം.​കെ. മു​ത്തു, വാ​ര്‍​ഡ് അം​ഗം സി. ​സ​ജി​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​എം ജി, ​ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​രു​ണി​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ-​ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up