കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാചകവാതക ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും ചേര്‍ന്ന് അടുപ്പുകൂട്ടല്‍ സമരം നടത്തി. എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലാണ് അടുപ്പുകൂട്ടല്‍ സമരം നടത്തിയത്. കോട്ടയം കളക്ടറേറ്റില്‍ നടത്തിയ സമരം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ.ആര്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. അഭിലാഷ് ടി. വിജയന്, കേരള എന്‍ജിഒ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി ഷീന ബി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham The battle kitchen