ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ കലോത്സവം മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മാലോം: ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിന് മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീപദ് യാൻ വിശിഷ്ടാതിഥിയായി. ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിനോദ് കുമാർ സുവനീർ പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. അനു, മേഴ്സി മാണി, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജെസി ടോമി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോയ എം. ജോർജ്, പ്രിൻസിപ്പൽ മിനി പോൾ, മുഖ്യാധ്യാപകൻ എം.കെ. പ്രസാദ്, പിടിഎ പ്രസിഡന്റ് എൻ.വി. പ്രമോദ്, ടി.പി. തമ്പാൻ, സാജൻ പുഞ്ച, ചന്ദ്രൻ വിളയിൽ, എൻ.ഡി. വിൻസെന്റ്, ജെറ്റോ ജോസഫ്, സി.എം. നൗഷാദ്, കെ. ദിനേശൻ, ഷീന പ്രഭാകരൻ, സിബിച്ചൻ പുളിങ്കാല, പി.ജി. ജോജിത, റിഷിക രതീഷ് എന്നിവർ പ്രസംഗിച്ചു.
Tags :