കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ നിർമിച്ച വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള കപ്പേളയുടെ വെഞ്ചരിപ്പ് കർമം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞ
കാർത്തികപുരം: കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ ജൂബിലിയുടെ ഭാഗമായി തളിപ്പറന്പ്-കൂർഗ് ടിസിബി റോഡിൽ കാർത്തികപുരം എരുമത്താടയിൽ നിർമിച്ച വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള കപ്പേളയുടെ വെഞ്ചരിപ്പ് കർമം നടത്തി.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് വെഞ്ചിരിപ്പ് നിർവഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളന്തുരുത്തിപ്പടവിൽ, ഇടവക വികാരി ഫാ. ജോസഫ് കുളത്ത എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ആന്റണി നിരപ്പേൽ, ബിനു ആറ്റുപുറം, സിബി പള്ളിപ്പാട്ട്, ബിനോയ് കിഴകണ്ട, സുനിൽ തടത്തേൽ, ജോസ് വയമ്പൂർ, അനൂപ് മുണ്ടിയാനിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കപ്പേളയുടെ നിർമാണം പൂർത്തീകരിച്ചത്.
Tags : The cross nattuvishesham local news