x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി


Published: July 8, 2026 05:31 AM IST | Updated: July 8, 2026 05:31 AM IST

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ 23-ാം വാ​ര്‍​ഡി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സെ​ന്‍​സ​സ് ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ വി​ല​യി​രു​ത്തി. സെ​ന്‍​സ​സ് ന​ട​പ​ടി കൃ​ത്യ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി​യും നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സെ​ന്‍​സ​സു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

സെ​ന്‍​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍ സി. ​കെ. കാ​ര്‍​ത്തി​ക, ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് സു​നു സാ​മു​വ​ൽ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്‍. പ്ര​ശാ​ന്ത് കു​മാ​ർ, സൂ​പ്പ​ര്‍​വൈ​സ​ര്‍ ലി​ജി വ​ര്‍​ഗീ​സ്, എ​ന്യു​മ​റേ​റ്റ​ര്‍ ആ​ർ. വി. ​പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham District Collector evaluated

Recent News

Corehub Up