x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ട്ടാം ഘ​ട്ടം നാ​ളെ മു​ത​ൽ


Published: June 19, 2026 04:33 AM IST | Updated: June 19, 2026 04:33 AM IST

പ​ത്ത​നം​തി​ട്ട: ക​ന്നു​കാ​ലി​ക​ളി​ലെ കു​ള​മ്പു​രോ​ഗം നി​യ​ന്ത്രി​ച്ച് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ജ​ന്തു​രോ​ഗ​നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ എ​ട്ടാം​ഘ​ട്ട കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നാ​ളെ ആ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ ക​ന്നു​കാ​ലി​ക​ള്‍, എ​രു​മ​ക​ള്‍ എ​ന്നി​വ​യ്ക്ക് കു​ള​മ്പു രോ​ഗ​ത്തി​നെ​തി​രേ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍ രം​ഗ​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന പ്ര​ധാ​ന സാം​ക്ര​മി​ക രോ​ഗ​മാ​ണ് കു​ള​മ്പു​രോ​ഗം. ആ​റു​മാ​സം ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്തു​ന്ന വി​പു​ല​മാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് മാ​ത്ര​മാ​ണ് പ്ര​തി​വി​ധി.

ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ല്ലാ ക​ര്‍​ഷ​ക​രു​ടേ​യും ഭ​വ​ന​ങ്ങ​ളി​ലെ​ത്തി അ​വ​രു​ടെ ക​ന്നു​കാ​ലി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ എ​ട്ടാം​ഘ​ട്ട​മാ​ണ് നാ​ളെ മു​ത​ൽ ജൂ​ലൈ 13 വ​രെ 18 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​ത്.

ലൈ​വ്സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍, ഹെ​ൽ​പ്പ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 105 സ്ക്വാ​ഡു​ക​ളെ ജി​ല്ല​യി​ലെ 53 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്ട‍​ർമാ​ർ ഈ ​വാ​ക്സി​നേ​ഷ​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. കൂ​ടാ​തെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് ക​ര്‍​ഷ​ക​ര്‍ യാ​തൊ​രു​വി​ധ ഫീ​സും അ​ട​യ്ക്കേ​ണ്ട​തി​ല്ല.

ജി​ല്ല​യി​ലെ 43072 ക​ന്നു​കാ​ലി​ക​ളെ കു​ള​മ്പു​രോ​ഗ​ത്തി​നെ​തി​രേ കു​ത്തി​വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്ര​മാ​ടം വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് നി​ർ​വ​ഹി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ​പ​ദ്ധ​തി ഓ​ഫീ​സു​മാ​യി (ഫോ​ണ്‍: 0468 220706) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് പി​ആ​ർ​ഒ ഡോ. ​എ​ബി കെ. ​ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up