അയ്യമ്പുഴയിലെ കടുകുളങ്ങരയിൽ കാട്ടാനയിറങ്ങിയപ്പോൾ.
കാലടി: മലയോര ഗ്രാമമായ അയ്യമ്പുഴയെ വിറപ്പിച്ച് കാട്ടാനകൾ. അയ്യമ്പുഴ പഞ്ചായത്തിലെ കടുകുളങ്ങര, അമലാപുരം എന്നി സ്ഥലങ്ങളിലാണ് ആനയിറങ്ങിയത്. ശനിയാഴ്ച രാത്രി മുതൽ രണ്ട് ആനകൾ ജനങ്ങളെ ഭീതിയുടെ മുൻ മുനയിൽ നിർത്തി ഇവിടെ തമ്പടിച്ചു.
രണ്ട് കാട്ടാനകളും പ്രദേശത്തെ കൃഷിയും കായ് ഫലമുള്ള തെങ്ങുകളും മറ്റും നശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ പത്ത് വനപാലകർ പ്രദേശത്ത് തമ്പടിച്ചിരുന്നു.
കടുകുളങ്ങര ഭാഗത്ത് ജനവാസ മേഖലയിലിറങ്ങി നിലയുറപ്പിച്ച രണ്ട് ആനകളെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും അയ്യമ്പുഴ പോലീസിന്റെയും, ഏഴാറ്റുമുഖം, അതിരപ്പള്ളി, കണ്ണിമംഗലം, കാരക്കാട്, കൊന്നക്കുഴി സ്റ്റാഫുകളുടേയും വാച്ചർമാരുടേയും സംയുകത പ്രവർത്തനത്തിലൂടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ വനത്തിലേക്ക് കടത്തി വിട്ടു.
Tags : Local News Nattuvishesham Ernakulam