പുതുപ്പള്ളി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ ആരംഭിച്ച സഹോദയ കോട്ടയം സിബിഎസ്ഇ സ്കൂള്‍ കലോത്സവം- സര്‍ഗസംഗമം ഫ്രാന്‍സിസ് ജ
കോട്ടയം: സഹോദയ കോട്ടയം സിബിഎസ്ഇ സ്കൂള്‍ കലോത്സവം സര്ഗസംഗമത്തിനു പുതുപ്പള്ളി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ തുടക്കമായി. ചലച്ചിത്രതാരം എസ്തര് അനില്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പുതുപ്പള്ളി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പില്‍ എസ്ഡിബി, പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളുകളുടെ റെക്ടര്‍ ഫാ. ആന്റണി വൈലാട്ട് എസ്ഡിബി, കോട്ടയം സഹോദയ പ്രസിഡന്റ് ഫാ. ഷിജു പറത്താനം, കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സുനിത സതീഷ്, ഫാ. വര്‍ഗീസ് എടത്തിച്ചിറ എസ്ഡിബി, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, ഫാ. മാര്ട്ടിന് കുറുവന്‍മാക്കല്‍, ഫാ. ജുബിന്‍ ആയില എസ്ഡിബി എന്നിവര്‍ പങ്കെടുത്തു.
സഹോദയയ്ക്കു കീഴിലുള്ള 110 സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് ആറായിരത്തിലധികം വിദ്യാര്‍ഥികളാണു കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി മുപ്പതിലധികം വേദികളിൽ 150 ഇനങ്ങളിലാണു മത്സരങ്ങള്‍.
ആദ്യദിനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലാ ചാവറ പബ്ലിക് സ്കൂള്‍ 487 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ -325, കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ-319 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്തും നിൽക്കുന്നു.
Tags :