മാന്നാർ മീഡിയാ സെന്റർ ഓഫീസ് ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിക്കുന്നു.
മാന്നാർ: മാധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷം ആകണമെന്നും മാധ്യമ പ്രവർത്തകർ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്നും എക്സൈസ്, സഹകരണ മന്ത്രി എം. ലിജു പറഞ്ഞു.
മാന്നാറിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മാന്നാർ മീഡിയ സെന്ററിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സജി ചെറിയാൻ എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മീഡിയ സെന്റർ പ്രസിഡന്റ് ഡൊമിനിക് ജോസഫ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. കൃഷ്ണകുമാർ, ബിനി ജയിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് പഴവൂർ, വത്സല ബാലകൃഷ്ണൻ, ഹസീന സലാം, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വി. ബിനുരാജ്, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് എം. പ്രമോദ് കുമാർ, പഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, കേരള ഖാദി ബോർഡ് സെക്രട്ടറി കെ. വേണുഗോപാൽ, ജേക്കബ് തോമസ് അരികുപുറം, പി.എൻ. ശെൽവരാജൻ, സുജിത്ത് ശ്രീരംഗം, സതീഷ് കൃഷ്ണൻ, ജി. ഹരികുമാർ, കെ.എ. ലത്തീഫ്, വാഹിദ് കറ്റാനം, സ്വാമി ഗീതാനന്ദൻ, മാന്നാർ മീഡിയ സെന്റർ സെക്രട്ടറി ബഷീർ പാലക്കീഴിൽ ട്രഷറർ പി.ജെ അൻഷാദ് എന്നിവർ പ്രസംഗിച്ചു.
Tags : The media Nattuvishesham DistrictNews