x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ൾ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ്ഡെസ്ക്
Published: November 18, 2026 01:23 AM IST | Updated: November 18, 2026 01:23 AM IST

ഖ​ലീ​ൽ

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മാ​ളി​യേ​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം കാ​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. പ​ള്ളി​പ്പാ​ട് തെ​ക്ക് പ​ന​വേ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ബാ​റ​ക്കി​ന്‍റെ​യും പ​രേ​ത​യാ​യ ലൈ​ല​യു​ടെ​യും മ​ക​ൻ ഖ​ലീ​ൽ (37) ആ​ണ് മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ഹു​ദാ ട്ര​സ്റ്റ് സ്കൂ​ളി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഖ​ലീ​ൽ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ്, പെ​ട്രോ​ൾ പ​മ്പി​നു വ​ട​ക്കു​വ​ശ​ത്തു​ള്ള ഡി​വൈ​ഡ​റന്‍റെ വി​ട​വി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​ൻ​ജി​ൻ ഭാ​ഗം വേ​ർ​പെ​ട്ട് ര​ണ്ടാ​യി പി​ള​ർ​ന്ന ബു​ള്ള​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ 50 മീ​റ്റ​റോ​ളം അ​ക​ലേ​ക്കാ​ണ് തെ​റി​ച്ചു​വീ​ണ​ത്.

മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ തെ​റി​ച്ച് കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് നി​സാ​ര പ​രു​ക്കേ​റ്റു. നാ​ലു​വ​രി​പ്പാ​ത​യി​ലേ​ക്ക് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​മാ​യും അ​മി​ത​വേ​ഗ​ത്തി​ലും വാ​ഹ​ന​മോ​ടി​ച്ച​തി​ന് കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ ക​രി​യി​ല​ക്കു​ള​ങ്ങ​ര പൊ​ലി​സ് കേ​സെ​ടു​ത്തു.

ഖ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം കാ​യം​കു​ളം ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ജ​സീ​റ. മ​ക്ക​ൾ: ബി​ലാ​ൽ, ഹ​ബീ​ൽ. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​പ​ടി​ഞ്ഞാ​റെ​മു​ട്ടം ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.

Tags : School driver meets tragic end in collision between car and Bullet Nattuvishesham DistrictNews

Recent News

Corehub Up