x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ല്‍ മീ​ഡി​യ സൃ​ഷ്ടി​ക്കു​ന്ന പു​തി​യ മാ​ധ്യ​മ​സം​സ്‌​കാ​രം കേ​ര​ള​ത്തി​ന് അ​പ​ക​ട​ം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: November 5, 2026 12:33 AM IST | Updated: November 5, 2026 12:33 AM IST

വ​ജ്രജൂ​ബി​ലി ആ​ഘോ​ഷ​ങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ല്‍ മീ​ഡി​യ സൃ​ഷ്ടി​ക്കു​ന്ന പു​തി​യ മാ​ധ്യ​മ​സം​സ്‌​കാ​രം കേ​ര​ള​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബിന്‍റെ വ​ജ്രജൂ​ബി​ലി ആ​ഘോ​ഷ​ം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​ന്ന് മാ​ധ്യ​മ​മേ​ഖ​ല നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ മാ​ധ്യ​മ​ങ്ങ​ള്‍ വി​മ​ര്‍​ശി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍, വി​മ​ര്‍​ശ​നം വ​സ്തു​താ​പ​ര​വും കാ​ര്യ​മു​ള്ള​തും ആ​കു​മ്പോ​ഴാ​ണു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള​തു​പോ​ലെ വാ​യ​ന​ക്കാ​ര്‍​ക്കും പ്രേ​ക്ഷ​ക​ര്‍​ക്കും അ​വ​കാ​ശ​ങ്ങ​ളു​ണ്ട്. അ​തും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ് ക്ല​ബിന്‍റെ മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​ശ്രീ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി​മാ​രാ​യ പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി, സി.​പി.​ ജോ​ണ്‍, ബി​ന്ദു കൃ​ഷ്ണ, അ​നൂ​പ് ജേ​ക്ക​ബ്, എ​ന്‍. ​ഷം​സു​ദ്ദീ​ന്‍, എം.​ ലി​ജു, മേ​യ​ര്‍ വി.​വി. ​രാ​ജേ​ഷ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​ആ​ര്‍.​പ്ര​വീ​ണ്‍ എന്നിവർ‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up