x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 19, 2026 10:10 PM IST | Updated: October 19, 2026 10:10 PM IST

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ​നി​ന്ന് വെ​ള്ളം താ​ഴേ​യ്ക്കു വീ​ഴു​ന്നു.

പൊ​ൻ​കു​ന്നം: ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ മു​ന്പി​ൽ ആ​ൾ​ക്കാ​ർ​ക്ക് നി​ൽ​ക്കാ​നാ​യി ത​യാ​റാ​ക്കി​യ ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നാ​ണ് വെ​ള്ളം താ​ഴേ​ക്ക് വീ​ഴു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ഴി​യി​ടം പ​ദ്ധ​തി​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച​പ്പോ​ൾ ത​യാ​റാ​ക്കി​യ​താ​ണ് മേ​ൽ​ക്കൂ​ര. ഇ​വ​യു​ടെ ഷീ​റ്റു​ക​ൾ ത​ക​ർ​ന്ന് അ​തി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​വീ​ഴു​മ്പോ​ൾ ഈ ​പ​രി​സ​ര​ത്ത് നി​ൽ​ക്കാ​നോ അ​തു​വ​ഴി ന​ട​ക്കാ​നോ ആ​വി​ല്ല. ശ​ക്ത​മാ​യി വെ​ള്ളം തു​ട​ർ​ച്ച​യാ​യി വീ​ഴു​ന്ന​ത് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഷീ​റ്റു​ക​ൾ ത​ക​ർ​ന്ന് വീ​ഴാ​ൻ ഇ​ട​യാ​കും.

വ​ഴി​യി​ടം പ​ദ്ധ​തി​യി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ ഉ​ള്ളി​ലെ ടൈ​ലു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് പു​തി​യ​വ ഇ​ട്ടെ​ങ്കി​ലും മ​റ്റ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

Tags :

Recent News

Corehub Up