x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലി​നജ​ലം ക​ല​ർ​ന്നു, കൂ​ടുകൃ​ഷി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി


Published: May 28, 2026 06:48 AM IST | Updated: May 28, 2026 06:48 AM IST

ശ്രീ​നാ​രാ​യ​ണ​പു​രം : ക​നോ​ലി ക​നാ​ലി​ൽ ബ​ണ്ട് പൊ​ട്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മ​ലി​ന​ജ​ലം ക​ല​ർ​ന്നു. വ​ൻ​തോ​തി​ൽ കൂ​ടു​കൃ​ഷി​യി​ലെ മ​ത്സ്യ​ക​ൾ ച​ത്തു​പൊ​ന്തി.

ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി​യ​തോ​ടെ മ​ത്സ്യ​ക്ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. മ​തി​ല​കം, പ​ടി​യൂ​ർ, ശ്രീ​നാ​രാ​യ​ണ​പു​രം, വെ​ള്ളാ​ങ്ക​ല്ലൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നോ​ലി ക​നാ​ലി​ലാ​ണ് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​ത്. ഇ​തോ​ടെ പു​ഴ​യി​ൽ കൂ​ടു​കെ​ട്ടി മ​ത്സ്യ​കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​രു​ടെ 14 ഓ​ളം കൂ​ടു​കൃ​ഷി​യി​ലെ മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ത​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു തു​ട​ങ്ങി​യ​ത്.

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്ടു​ക​ൾ തു​റ​ന്ന​തോ​ടെ ഷ​ൺ​മു​ഖം ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മ​ലി​ന ജ​ലം പു​ഴ​യി​ലേ​ക്ക് ക​ല​ർ​ന്ന​താ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ന്താ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നി​ര​വ​ധി കൂ​ടു​ക​ളി​ലാ​യി വ​ള​ർ​ത്തി​യി​രു​ന്ന, 150 ഗ്രാം ​മു​ത​ൽ ഒ​രു​കി​ലോ​യോ​ളം വ​രെ തൂ​ക്ക​മു​ള്ള ക​രി​മീ​ൻ, കാ​ളാ​ഞ്ചി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്തു​പൊ​ന്തി​യ​ത്.

ഇ​വ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​ക്കാ​നി​രു​ന്ന​താ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ബ​ണ്ട് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Tags : nattu vishesham sewage water thousands of fish died

Recent News

Corehub Up