കടുത്തുരുത്തി: എഴുമാന്തുരുത്ത് തൃക്കയില്‍ മഹാദേവ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഗണപതിയുടെ നടയ്ക്കു മുമ്പില്‍ വച്ചിരുന്ന കാണിക്കവഞ്ചി മോഷണം പോയി.
സ്റ്റീല്‍ കമ്പിയില്‍ പിടിപ്പിച്ചിരുന്ന കാണിക്കവഞ്ചിയാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് കാണിക്കവഞ്ചി മോഷണം പോയതായി കണ്ടത്.ഏകദേശം 3000 രൂപ നഷ്ടപ്പെട്ടതായാണ് കരുതുന്നത്. കല്ലറ പോലീസ് സ്റ്റേഷനില്‍ ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്കി.
Tags : nattu vishesham The temple's treasury