x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​രും​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ഗ്നി​ര​ക്ഷാ നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം


Published: April 23, 2026 11:26 PM IST | Updated: April 23, 2026 11:26 PM IST

ചാ​രും​മൂ​ട്: തീ​പി​ടി​ത്ത​വും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ച​തോ​ടെ ചാ​രും​മൂ​ട് കേ​ന്ദ്ര​മാ​ക്കി അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. കാ​യം​കു​ളം-​പു​ന​ലൂ​ർ കെ.​പി. റോ​ഡും കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യും സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന പ​ട്ട​ണ​മാ​ണ് ചാ​രും​മൂ​ട്. ചാ​രും​മൂ​ട്ടി​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.

അ​പ​ക​ട​വും തീ​പി​ടി​ത്ത​വു​മു​ണ്ടാ​കു​മ്പോ​ൾ കാ​യം​കു​ളം, അ​ടൂ​ർ, മാ​വേ​ലി​ക്ക​ര എ​ന്നീ​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റെ​ത്തു​ന്ന​ത്. ഈ ​അ​ഗ്നി​ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ചാ​രും​മൂ​ട്ടി​ലേ​ക്ക് 15 മു​ത​ൽ 20 വ​രെ കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. സം​ഭ​വ​മു​ണ്ടാ​യി അ​ര​മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു​മ​ണി​ക്കൂ​ർ വ​രെ​യെ​ടു​ക്കും​സേ​ന​യ്ക്ക് ഇ​വി​ടേ​ക്കെ​ത്താ​ൻ. കെ.​പി. റോ​ഡി​ലും കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലും അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ഴും മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ളും മ​റ്റും റോ​ഡി​ലൊ​ടി​ഞ്ഞു​വീ​ണ‌്‌ ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​കു​മ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ട്ടേ​റെ ക​ട​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്.

ചാ​രും​മൂ​ട്ടി​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ച്ചാ​ൽ നൂ​റ​നാ​ട്, പാ​ല​മേ​ൽ, ചു​ന​ക്ക​ര, ഭ​ര​ണി​ക്കാ​വ്, വ​ള്ളി​കു​ന്നം, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നു സ​മീ​പം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക​ല്ല​ട ജ​ല​സേ​ച​ന​പ​ദ്ധ​തി യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. മു​മ്പ് ചാ​രും​മൂ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ടം ന​ശി​ക്കു​ക​യാ​ണി​പ്പോ​ൾ.

കെ​ഐ​പി ഓ​ഫീ​സ് വ​ള​പ്പി​ൽ അ​ഗ്നി​ര​ക്ഷാ​വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്ക്ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ഭാ​വി​യി​ൽ നൂ​റ​നാ​ട് ലെ​പ്ര​സി സാ​ന​റ്റോ​റി​യ​ത്തി​ന്‍റെ സ്ഥ​ലം സ്ഥി​രം അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

2016ൽ ​ചാ​രും​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ത​ത്വ​ത്തി​ലു​ള്ള അ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​ന്ന് എം​എ​ൽ​എ ആ​യി​രു​ന്ന ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ യോ​ഗ​വും ചേ​ർ​ന്നു. പു​തി​യ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റി​ന് അ​ന്തി​മ അ​നു​മ​തി ന​ൽ​കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കു മു​ൻ എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ് ന​ൽ​കി​യ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ത്വ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തു​ട​ർ​ന​ട​പ​ടി ഫ​യ​ലി​ൽ ഒ​തു​ങ്ങി.

Tags : fire station nattuvishesham local news

Recent News

Corehub Up