x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​പ്പെ​യ്ത്തി​ന് ശ​മ​ന​മി​ല്ല, 187 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍

വെബ് ഡെസ്ക്
Published: August 2, 2026 10:25 PM IST | Updated: August 2, 2026 10:25 PM IST

ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നു സ​മീ​പ​ത്തേ​ക്കു വീ​ണ​നി​ല​യി​ല്‍.

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ദു​രി​ത​പ്പെ​യ്ത്ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഉ​ച്ച ക​ഴി​ഞ്ഞ് മ​ഴ ക​ന​ത്തു പെ​യ്തു​തു​ട​ങ്ങി. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ജി​ല്ല​യി​ല്‍ 13 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യി 187 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 73 പു​രു​ഷ​ന്മാ​രും 81 സ്ത്രീ​ക​ളും 33 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ ആ​റു ക്യാ​മ്പു​ക​ളി​ലാ​യി 116 പേ​രാ​ണു​ള്ള​ത്. 48 പു​രു​ഷ​ന്മാ​രും 50 സ്ത്രീ​ക​ളും 18 കു​ട്ടി​ക​ളു​മു​ണ്ട്. ഇ​ടു​ക്കി താ​ലൂ​ക്കി​ല്‍ മൂ​ന്നു ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 12 പു​രു​ഷ​ന്മാ​രും എ​ട്ട് സ്ത്രീ​ക​ളും ആ​റ് കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 26 പേ​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്.

പീ​രു​മേ​ട് താ​ലൂ​ക്കി​ല്‍ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 20 പേ​രെ​യും ദേ​വി​കു​ളം താ​ലൂ​ക്കി​ല്‍ ഒ​രു ക്യാ​മ്പി​ല്‍ 17 പേ​രെ​യും ഉ​ടു​മ്പ​ഞ്ചോ​ല താ​ലൂ​ക്കി​ല്‍ ഒ​രു ക്യാ​മ്പി​ല്‍ എ​ട്ടു പേ​രെ​യും മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.ചി​ല കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു വീ​ടു​ക​ളി​ലേ​യ്ക്കാ​ണ് താ​മ​സം മാ​റ്റി​യി​രി​ക്കു​ന്ന​ത്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ പ​ല​രും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച് പോ​യി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഉ​ച്ച ക​ഴി​ഞ്ഞ് ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ഇ​വ​ര്‍ തി​രി​കെ​യെ​ത്തി.

ആ​ല​ക്കോ​ട് 17 കു​ടും​ബ​ങ്ങ​ള്‍ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍
ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​വ​ര്‍​ണ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ​യും പ​രി​സ​ര​ത്തു​ള്ള​വ​രെ​യും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. കു​ട​ക്ക്ചി​റ മാ​ര്‍​ട്ടി​ന്‍ ഐ​സ​ക്ക്, പാ​റ​യ്ക്ക​ല്‍ ബി​നു എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും കൊ​ച്ചു​പ​റ​മ്പി​ല്‍ ജി​ഷ്ണു​വി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ജി​ഷ്ണു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ഈ ​വീ​ട് ഏ​തു​സ​മ​യ​ത്തും നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. വീ​ടു ത​ക​ര്‍​ന്ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ മാ​ര്‍​ട്ടി​ന്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് 23 വീ​ടു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ ക​ഴി​യു​ന്നവ​രെ​ല്ലാം​ത​ന്നെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ശ​നി​യാ​ഴ്ച ച​വ​ര്‍​ണ​യ്ക്ക് സ​മീ​പ​ത്തു​ള്ള ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലെ ക്യാ​മ്പി​ലേ​ക്ക് താ​മ​സ​ക്കാ​രെ മാ​റ്റി​യി​രു​ന്നു. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള ഇ​വി​ടെ​നി​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​ല​ക്കോ​ട് ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് യു​പി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി. ഉ​രു​ള്‍​പൊ​ട്ടി വ​ന്ന വ​ഴി​യി​ല്‍ 17 വീ​ടു​ക​ളാ​ണു​ള്ള​ത്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ഇ​വ​രി​ല്‍ പ​ല​രും സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്.
ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണു

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു സ​മീ​പ​ത്തെ 15 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ല്‍​ക്കെ​ട്ട് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ത​ക​ര്‍​ന്നു​വീ​ണു. തൊ​ടു​പു​ഴ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നു സ​മീ​പ​ത്തേ​യ്ക്കാ​ണ് വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണ​ത്.

എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലേ​ക്കു വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​തു വ​ഴി​യാ​ണ്. സാ​ധാ​ര​ണ ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ക്കു ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി സ​മ​യ​ത്ത് കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. റോ​ഡി​ല്‍ ക​ല്ലും മ​ണ്ണും കി​ട​ക്കു​ന്ന​തി​നാ​ല്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലേ​ക്കു നി​ല​വി​ല്‍ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​നാ​വി​ല്ല. ഇ​തി​നു സ​മീ​പ​ത്തു​ത​ന്നെ ക​ല്‍​ക്കെ​ട്ടി​ന്‍റെ ബാ​ക്കി ഭാ​ഗം നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു​ണ്ട്. മ​ഴ ശ​ക്ത​മാ​യാ​ല്‍ വീ​ണ്ടും കെ​ട്ട് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പെ​യ്ത​ത്71.29 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ
ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ 71.29 മി​ല്ലി​മീ​റ്റ​റാ​ണ് ജി​ല്ല​യി​ല്‍ പെ​യ്ത ശ​രാ​ശ​രി മ​ഴ​യു​ടെ അ​ള​വ്. തൊ​ടു​പു​ഴ - 57.8 മി​ല്ലി​മീ​റ്റ​ര്‍, ഇ​ടു​ക്കി - 80.60, പീ​രു​മേ​ട് - 85.66, ഉ​ടു​മ്പ​ഞ്ചോ​ല - 33, ദേ​വി​കു​ളം - 99.4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഴ പെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​തി തീ​വ്ര മ​ഴ പെ​യ്ത തൊ​ടു​പു​ഴ​യി​ലും പീ​രു​മേ​ട്ടി​ലും മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പീ​രു​മേ​ട്ടി​ല്‍ 213 മി​ല്ലി​മീ​റ്റ​റും തൊ​ടു​പു​ഴ​യി​ല്‍ 212.2 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2339.62 അ​ടി​യും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ 116.70 അ​ടി​യു​മാ​യി ഉ​യ​ര്‍​ന്നു.

Tags : NattuVishasham DistrictNews mazha

Recent News

Corehub Up