x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് കു​​റ​​വി​​ല്ല കൂ​​ട്ടി​​ല​​ട​​ച്ചേ തീ​​രൂ...


Published: January 11, 2026 05:00 AM IST | Updated: January 11, 2026 05:01 AM IST

 കോ​​ട്ട​​യം: പു​​തു​​വ​​ര്‍​ഷ തു​​ട​​ക്ക​​ത്തി​​ല്‍​ത്ത​​ന്നെ തെ​​രു​​വു​​നാ​​യ​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ ക​​ടി തു​​ട​​ങ്ങി. വേ​​ന​​ല്‍ ശ​​ക്തി​​പ്പെ​​ടു​​ന്ന​​ത​​നു​​സരി​​ച്ച് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ തോ​​തും കൂ​​ടും. അ​​തി​​നൊ​​പ്പം പേ​​വി​​ഷ​​ബാ​​ധ​​യും. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ​​ര്‍​ക്കാ​​ര്‍ വി​​രു​​ദ്ധ വി​​കാ​​രം ഉ​​ണ​​ര്‍​ന്ന​​തി​​നു​​പി​​ന്നി​​ല്‍ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം പോ​​ലെ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യി​​രു​​ന്നു തെ​​രു​​വു​​നാ​​യ ഭീ​​ഷ​​ണി​​യും. നാ​​യ​​ക​​ളെ വ​​ന്ധ്യം​​ക​​രി​​ച്ച് എ​​ണ്ണം കു​​റ​​യ്ക്കാ​​നാ​​വി​​ല്ല. പു​​തു​​വ​​ര്‍​ഷം പ​​ത്തു ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ള്‍ 135 പേ​​രെ​​യാ​​ണ് തെ​​രു​​വു​​നാ​​യ​​ക​​ള്‍ ആ​​ക്ര​​മി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ജി​​ല്ല​​യി​​ല്‍ 7,451 പേ​​രെ തെ​​രു​​വു​​നാ​​യ​​ക​​ള്‍ ആ​​ക്ര​​മി​​ച്ചു. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 23,327 പേ​​രാ​​ണ് നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ​​ത്. ന​​ഗ​​ര​​ങ്ങ​​ളും മാ​​ര്‍​ക്ക​​റ്റു​​ക​​ളും മാ​​ത്ര​​മ​​ല്ല ക​​വ​​ല​​ക​​ളും വ​​ഴി​​യോ​​ര​​ങ്ങ​​ളും നി​​റ​​യെ നാ​​യ​​ക​​ള്‍ ത​​മ്പ​​ടി​​ക്കു​​ന്നു.

യാ​​തൊ​​രു പ്ര​​കോ​​പ​​ന​​വു​​മി​​ല്ലാ​​തെ നാ​​യ​​ക​​ള്‍ ഒ​​റ്റ​​യ്ക്കും കൂ​​ട്ട​​മാ​​യും മ​​നു​​ഷ്യ​​രെ ആ​​ക്ര​​മി​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി​​രി​​ക്കു​​ന്നു. നാ​​യ​​ക​​ളെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. പ​​ച്ച മാം​​സം ഉ​​ള്‍​പ്പെ​​ടെ അ​​റ​​വു​​മാ​​ലി​​ന്യ​​ങ്ങ​​ള്‍ തീ​​റ്റ​​യാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നാ​​യ​​ക​​ള്‍ കൂ​​ടു​​ത​​ല്‍ അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​കു​​ന്ന​​ത്.

നാ​​യ​​ക​​ളെ വ​​ന്ധ്യം​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഷെ​​ല്‍​റ്റ​​ര്‍ ഹോ​​മു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് പ​​രി​​ഹാ​​രം. 2023ല്‍ ​​കോ​​ട്ട​​യ​​ത്ത് മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള എ​​ബി​​സി സെ​​ന്‍റ​​റി​​ല്‍ തീ​​വ്ര​​വ​​ന്ധ്യം​​ക​​ര​​ണം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും നാ​​യ​​പി​​ടി​​ത്ത​​ക്കാ​​രെ കി​​ട്ടാ​​നി​​ല്ലാ​​തെ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചു.

സ​​ര്‍​ക്കാ​​ര്‍ ത​​ല​​ത്തി​​ലും ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും തെ​​രു​​വു​​നാ​​യ നി​​യ​​ന്ത്ര​​ണ​​ത്തി​​ന് യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ദ്ധ​​തി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ നാ​​യ​​ക​​ളു​​ടെ ആ​​ക്ര​​മ​​ണം ഇ​​നി​​യും വ​​ര്‍​ധി​​ക്കും.

Tags : nattu vishesham street attacks

Recent News

Corehub Up