x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് തി​രു​വ​ല്ല ന​ഗ​രം ഇ​ന്ന് അ​ന്ത്യ​യാ​ത്ര​യേ​കും

വെബ് ഡെസ്ക്
Published: September 20, 2026 11:06 PM IST | Updated: September 20, 2026 11:06 PM IST

ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ന്നു. ദീ​പ

തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ കാ​ലം ചെ​യ്ത ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് തി​രു​വ​ല്ല പ​ട്ട​ണം ഇ​ന്ന് അ​ന്ത്യ​യാ​ത്ര ന​ല്‍​കും.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചെ​ന്നൈ​യി​ലാ​യി​രു​ന്ന ബി​ഷ​പ്പു​മാ​ര്‍ ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ലെ​ത്തി. ആ​ര്‍​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ഇ​ന്ന​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​ര​ത്തി​ന​രി​കി​ലെ​ത്തി ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പെ​ട്ട​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ളു​ടെ സ​മാ​പ​ന പ്രാ​ര്‍​ഥ​ന​ക​ള്‍ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ക്കും. ഒ​മ്പ​തി​ന് അ​വ​സാ​ന​ക്ര​മം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന ക​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കും. പ്രാ​ര്‍​ഥ​നാ​മ​ധ്യേ ദേ​വാ​ല​യ​ത്തോ​ടും മ​ദ്ബ​ഹാ​യോ​ടും വി​ശ്വാ​സി​സ​മൂ​ഹ​ത്തോ​ടും നാ​ടി​നോ​ടും വി​ട ചോ​ദി​ക്കു​ന്ന പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കും. തു​ട​ര്‍​ന്ന് മ​ദ്ബ​ഹാ​യ്ക്കു സ​മീ​പം സ​ഭ​യി​ല്‍ ത​ന്‍റെ മു​ന്‍​ഗാ​മി​ക​ള്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ക​ബ​റു​ക​ള്‍​ക്ക​രി​കി​ലാ​യി മാ​ര്‍ യൂ​ലി​യോ​സി​നും ക​ബ​റി​ടം ഒ​രു​ങ്ങും. ഉ​ച്ച​യോ​ടെ ശു​ശ്രൂ​ഷ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും.

ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​മു​ഖ​ര്‍

സീ​റോ മ​ല​ബാ​ര്‍, ല​ത്തീ​ന്‍ സ​ഭ​ക​ളി​ലെ​യും സ​ഹോ​ദ​രി സ​ഭ​ക​ളി​ലെ​യും ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും അ​ല്മാ​യ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും അ​ട​ക്കം ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പെ​ട്ട​വ​ര്‍ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​സി. രാ​ജ​ഗോ​പാ​ല്‍, ജോ​സ​ഫ് എം. ​പു​തു​ശേ​രി, ഫാ. ​ജോ​ര്‍​ജ് പ​ന​യ്ക്കാ​മ​റ്റം, എം.​പി. ജോ​ര്‍​ജ് കോ​ര്‍​എ​പ്പി​സ്‌​കോ​പ്പ, എ​ബി പോ​ബ്‌​സ്, ഫാ.​തോ​മ​സ് ത​റ​യി​ല്‍, പ്ര​ഫ.​ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, വി​ല്യം​സ് മ​ത്താ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം വി​ക്ട​ര്‍ ടി. ​തോ​മ​സ്, തി​രു​വ​ല്ല ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു.

മാ​ര്‍ യൂ​ലി​യോ​സി​ന് ദീ​പി​ക​യു​മാ​യി ആ​ഴ​മേ​റി​യ ബ​ന്ധം

തി​രു​വ​ല്ല: അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ദീ​പി​ക​യു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് അ​നു​സ്മ​രി​ച്ചു.

ഇ​ന്ന​ലെ തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ​വി​ക​സ​ന​മാ​ണ് മാ​ര്‍ യൂ​ലി​യോ​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി ദീ​പി​ക​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ അ​ദ്ദേ​ഹം താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യും അ​തു​വ​ഴി സു​വി​ശേ​ഷ​വ​ത്ക​ര​ണ​വും എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്നും ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട് അ​നു​സ്മ​രി​ച്ചു.

പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം

തി​രു​വ​ല്ല: ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍. ബി​ഷ​പ്പു​മാ​രു​ടെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ ക​ത്തീ​ഡ്ര​ല്‍ വൈ​ദി​ക​മ​ന്ദി​ര​ത്തി​ന് മു​ന്‍​വ​ശ​ത്തും, ക​ത്തീ​ഡ്ര​ല്‍ സ​്ക്വ​യ​റി​ന് മു​ൻ​വ​ശ​ത്തും പാ​ര്‍​ക്ക് ചെ​യ്യാം. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ക​ത്തീ​ഡ്ര​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

ബ​സ്, മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ ക​ത്തീ​ഡ്ര​ലി​ന് മു​ന്‍​പി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ​തി​ന് ശേ​ഷം റ​വ​ന്യു ട​വ​റി​ന് സ​മീ​പ​മു​ള്ള റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. ടൂ​വീ​ല​റു​ക​ള്‍ ക​ത്തീ​ഡ്ര​ല്‍ സ്‌​ക്വ​യ​റി​ന് മു​ന്‍​പി​ല്‍ ഉ​ള്ള ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

Tags : Nattuvishesham DistrictNews DeepikaNews Mar Julios

Recent News

Corehub Up