x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ സ്ഥി​രം​ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു


Published: January 18, 2026 05:34 AM IST | Updated: January 18, 2026 05:34 AM IST

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​ന​വും യു​ഡി​എ​ഫി​ന് ല​ഭി​ച്ചു.

ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, സു​ബൈ​ദ സെ​യ്തു​മു​ഹ​മ്മ​ദ് (വി​ക​സ​നം), പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ് (ക്ഷേ​മ​കാ​ര്യം), മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍ (ആ​രോ​ഗ്യ​കാ​ര്യം), റം​സി​യ നി​യാ​സ് (വി​ദ്യാ​ഭ്യാ​സം, ക​ലാ -കാ​യി​കം), ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ (പൊ​തു​മ​രാ​മ​ത്ത്) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. 38 അം​ഗ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫി​ന് ര​ണ്ടു സ്വ​ത​ന്ത്ര​രു​ടെ​യ​ട​ക്കം 22 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. ഒ​ന്പ​ത് ബി​ജെ​പി അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നു. എ​ല്‍​ഡി​എ​ഫി​ന് ആ​റം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

Tags : nattu vishesham Thodupuzha Municipal Council

Recent News

Corehub Up