x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴ നഗരസഭ:  ആ​ദ്യ കൗ​ണ്‍​സി​ലി​ല്‍ ത​ര്‍​ക്ക​വി​ഷ​യ​മാ​യി വ​ഴി​വി​ള​ക്ക്


Published: January 14, 2026 11:39 PM IST | Updated: January 14, 2026 11:39 PM IST

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ചേ​ര്‍​ന്ന പു​തി​യ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍​ത്ത​ന്നെ ചൂ​ടേ​റി​യ ച​ര്‍​ച്ച. വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നും ത​ക​രാ​റി​ലാ​യ​വ മാ​റ്റി​സ്ഥാ​പി​ക്കാ​നും മു​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് ക​രാ​ര്‍ എ​ടു​ത്ത നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഇ​തി​നു ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്‌​ന​മെ​ന്നും വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എടുക്കാൻ പോ​ലും ഇ​യാ​ള്‍ ത​യാ​റാ​കി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ യോ​ഗ​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ന​ഗ​ര​ത്തി​ലെ ഭൂ​രി​ഭാ​ഗം വ​ഴി​വി​ള​ക്കു​ക​ളും തെ​ളി​യു​ന്നി​ല്ലെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​ഷ​യം മാ​ത്ര​മാ​യി ച​ര്‍​ച്ച​ചെ​യ്യാ​ന്‍ അ​ടു​ത്ത 19ന് ​പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​നും ആ​ദ്യം കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ഒ​രു വ​ര്‍​ഷം മു​ന്‍​പ് 52 ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​യാ​യ സ​ന​ല്‍ ക​രാ​ര്‍ എ​ടു​ത്ത​ത്. കൂ​ടാ​തെ ത​ക​രാ​റി​ലാ​യ വ​ഴി വി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 28 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ഈ ​ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ക​രാ​റു​കാ​ര​ന്‍ ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ വി​ളി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഇ​യാ​ളു​ടെ ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും പു​തി​യ ക​രാ​ര്‍ ന​ല്‍​കാ​നും തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ര്‍​പ​ഴ്‌​സ​ന്‍ സാ​ബി​റ ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ.​എം. ഹാ​രി​ദ്, ആ​ര്‍. ഹ​രി, ജി​തേ​ഷ് ഇ​ഞ്ച​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ വി​ഷ​യം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് മു​ന്‍​പ് വാ​ര്‍​ഡ് സ​ഭ​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.

Tags : Thodupuzha Municipality nattuvishesham lcoal news

Recent News

Corehub Up