x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​വും പി​ടി​ച്ച​ട​ക്ക​ലും അ​വ​കാ​ശ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് അ​ശാ​ന്തി​ക്ക് കാ​ര​ണ​ക്കാ​ര്‍: ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്

വെബ് ഡെസ്ക്
Published: July 14, 2026 01:15 AM IST | Updated: July 14, 2026 01:15 AM IST

മാ​ന​വി​ക ദ​ര്‍​ശ​നവേ​ദി മാ​വേ​ലി​ക്ക​ര​യു​ടെ ഉ​ദ്ഘാ​ട​നം

മാ​വേ​ലി​ക്ക​ര: യു​ദ്ധം ചെ​യ്യു​ക​യും പി​ടി​ച്ച​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ലോ​ക​ത്തെ അ​ശാ​ന്തിക്കു കാ​ര​ണ​ക്കാ​രെ​ന്നും യു​ദ്ധം കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ ആ​രും മു​ന്നോട്ടു വ​രു​ന്നി​ല്ലെന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു. മാ​ന​വി​ക ദ​ര്‍​ശ​നവേ​ദി മാ​വേ​ലി​ക്ക​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​ട​നാ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ല്‍ സ​ത്താ​ര്‍ മൗ​ല​വി ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. ക​ണ്ണ​മ്മൂ​ല വൈ​ദി​ക സെ​മി​നാ​രി പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. കു​രു​വി​ള ജോ​ര്‍​ജ് പ​താ​ക കൈ​മാ​റി. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി പ്ര​ഫ.​എ.​വി. ഇ​ട്ടി ക​ര്‍​മ പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്ര​ഫ.​ഡോ. മാ​മ്മ​ന്‍ വ​ര്‍​ക്കി, ഡോ. ​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, പി.​ജെ. ആ​ന്‍റണി, ടി.​കെ. റോ​യി​ കു​ര്യ​ന്‍, ലൈ​ല ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Joshua Mar Ignatius

Recent News

Corehub Up