അഞ്ചല്‍ : സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. ചണ്ണപ്പേട്ട ആനക്കുളം മെത്രാന് തോട്ടത്തില്‍ ജനതാലയത്തില് ജനേഷ് (38), വിനോദ് വിലാസത്തില്‍ വിനോദ് (45), ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ് (35) എന്നിവരെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. വനത്തുമുക്ക് അശ്വതി ഭവനില്‍ അരുണിനെയാണ് പ്രതികള്‍ ആക്രമിച്ചത്. ഇക്കഴിഞ്ഞ 29 നായിരുന്നു സംഭവം.
വനത്തുമുക്കില്‍ അരുണിന്റെ വീടിന് സമീപം രാത്രി പത്തോടെ പിടിയിലായ മൂവര്‍ സംഘം അരുണിന്റെ സുഹൃത്തുക്കളേ അസഭ്യം പറഞ്ഞു. ഇത് അരുണ്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ രണ്ടും മൂന്നും പ്രതികള്‍ ചെകിട്ടത്ത് അടിക്കുകയും പിന്നീട് പിടിച്ച് നിര്‍ത്തുകയും ചെയ്തു.
ഈസമയം ഒന്നാം പ്രതിയായ ജനേഷ് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അരുണിനെ വെട്ടുകയായിരുന്നു. തലയില്‍ വെട്ടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞതിനാല്‍ മുറിവേല്ക്കാതെ രക്ഷപ്പെട്ടു. മൂക്കിലും മുതുകത്തും ഗുരുതരമായി പരിക്കേറ്റ അരുണ്‍ പിന്നീട് ചികിത്സ തേടി.
മൂക്കിന് ഒമ്പത് തുന്നിക്കെട്ടുകളാനുള്ളത്. അഞ്ചല്‍ പോലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അഞ്ചല്‍ എസ്ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham Districtnews