പ്രതീകാത്മക ചിത്രം
കോവളം: മയക്കുമരുന്നു മായി കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘത്തെ പോലീസ് വാഹനം തടഞ്ഞ് നിർത്തി പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ സ്ക്വാഡ് കോവളം ജംഗ്ഷനിൽ കെ എസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്വിഫ്റ്റ് വാഹനത്തിൽ യാത്ര ചെയ്തുവന്ന സംഘം പിടിയിലായത്.
ചെങ്കൽ സ്വദേശി സജീവ്, കാട്ടാക്കട സ്വദേശി തൗഹീഖ്, കുറ്റിച്ചെൽ സ്വദേശി രഞ് ജിത്ത് എന്നിവരിൽനിന്ന് ഒരു ഗ്രാമോളം വരുന്ന കഞ്ചാവും അരഗ്രാമിനടുത്തു വരുന്ന എംഡിഎംഎയും പിടിച്ചെ ടുത്തിട്ടുണ്ട്.
ഇവർ സ്വന്തം ഉപയോഗത്തിനായി വാങ്ങിയതെന്നു മൊഴി നൽകിയെങ്കിലും പൊലിസ് ഇക്കാര്യം വിശ്വാസ ത്തിലെടുത്തിട്ടില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം സംഘത്തെ കോവളം പൊലിസിനു കൈമാറി.
Tags : District News Nattuvishesham Three arrested