പേരാമ്പ്ര: പേരാമ്പ്ര ബൈപാസിൽ ഓട്ടോ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
കൈതക്കൽ സ്വദേശികളായ ഈമ്പാക്കുന്നുമ്മൽ അർജുൻ (30), ഭാര്യ അഞ്ജിത (26), ആവള മേക്കുട്ടാട്ട് മീത്തൽ ജാനു എന്നിവർക്കാണ് പരിക്കേറ്റത്.
പേരാമ്പ്രയിൽ നിന്നും കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : nattu vishesham Three injured car overturns