x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

വെബ് ഡെസ്ക്
Published: August 1, 2026 03:13 AM IST | Updated: August 1, 2026 03:13 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് നി​ശ്ച​യി​ക്കാ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എം. ജോ​വി​ൻ വി​ളി​ച്ചു​ചേ​ർ​ത്ത അ​നു​ര​ഞ്ജ​ന​ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

20 ശ​ത​മാ​നം ബോ​ണ​സ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ യൂ​ണി​യ​നു​ക​ളും മി​നി​മം ബോ​ണ​സ് മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്ന് ഉ​ട​മ​ക​ളും ഉ​റ​ച്ചു​നി​ന്ന​തോ​ടെ ലേ​ബ​ർ ഓ​ഫീ​സ​ർ ച​ർ​ച്ച മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ത്തി​നു വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും.

തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി എ.​വി. ച​ന്ദ്ര​ൻ, എ​ൻ.​എ​ൻ. ദി​വാ​ക​ര​ൻ (സി​ഐ​ടി​യു), ആ​ന്‍റ​ണി കു​റ്റൂ​ക്കാ​ര​ൻ (ഐ​എ​ൻ​ടി​യു​സി), പി.​ജി. മോ​ഹ​ന​ൻ, കെ.​എം. അ​ക്ബ​ർ (എ​ഐ​ടി​യു​സി), പി. ​ഗോ​പി​നാ​ഥ​ൻ (ബി​എം​എ​സ്) എ​ന്നി​വ​രും ഉ​ട​മ​ക​ൾ​ക്കു​വേ​ണ്ടി സെ​ൻ​ട്ര​ൽ കേ​ര​ള ടൈ​ൽ മ​നു​ഫാ​ക്ച്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ ​മ​ഞ്ഞ​ളി, സെ​ക്ര​ട്ട​റി എം.​കെ. സ​ന്തോ​ഷ്, ട്ര​ഷ​റ​ർ രാ​മ​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : workers' bonus NattuVishasham DistrictNews

Recent News

Corehub Up