തൃക്കരിപ്പൂർ: മണൽ ലോഡുമായെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ മതിൽ തകർത്ത് ഇടിച്ചുകയറി മറിഞ്ഞു. പയ്യന്നൂരിലെ കൂൾബാർ ഉടമ സി.കെ. സെയ്ദു ഹാജിയുടെ വീട്ടുു മു റ്റത്ത് നിർത്തിയിട്ട കാറിന്റെ പിറകിലിടിച്ച ടിപ്പർ ലോറി ഗേറ്റും രണ്ടു ഭാഗത്തെ മതിലുകളും തകർത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു തൃക്കരിപ്പൂർ വടക്കേകൊവ്വലിലാണ് അപകടം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ മുൻവശത്തെ ടയർ പൊട്ടി ഓവുചാലിന് മുകളിലൂടെ നിയന്ത്രണം വിട്ട് വീട്ടുമതിലും ഗേറ്റും തകർത്ത് മറിയുകയായിരുന്നു. അപകടസമയത്ത് പാതയോരത്തും വീടിന്റെ പരിസരത്തും ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
.