വാഹനത്തിന്റെ താക്കോൽ സ്വീകരിച്ച് ഏറ്റുവാങ്ങുന്നു
വൈക്കം: നഗരസഭയ്ക്ക് കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ ശേഖരണത്തിനായി അനുവദിച്ച കവേർഡ് ടിപ്പർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നഗരസഭയിൽ എത്തിച്ചു.
വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ടാറ്റ മോട്ടോഴ്സ് അധികൃതരിൽ നിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. വൈക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭ സെക്രട്ടറി ആർ. രഞ്ജിത്ത് നായർ, നഗരസഭ കൗൺസിലർമാരായ പി.ഡി. പ്രസാദ്, വി.അനൂപ്, എസ്.ഹരിദാസൻ നായർ, രതിമോൾമഹേശൻ, സുശീല, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ഷിബു, എസ്.ശരണ്യ, ജെഎച്ച്ഐ സജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.
Tags :