x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​ന്പ​തി യാ​ത്ര​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ


Published: April 9, 2026 06:16 AM IST | Updated: April 9, 2026 06:16 AM IST

നെ​ല്ലി​യാ​മ്പ​തി: മ​ല​നി​ര​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ചു​രം റോ​ഡി​ലെ പ​തി​നാ​ലാം വ​ള​വി​ന​ടു​ത്തു​ള്ള വ്യൂ ​പോ​യി​ന്‍റി​നോ​ടു​ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ വേ​സ്റ്റ് ബി​ൻ കാ​ട്ടാ​ന ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.

സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ക്കാ​നാ​യി വേ​സ്റ്റ് ബി​ന്നി​ന​ടു​ത്തെ​ത്തി​യ കാ​ട്ടാ​ന​യാ​ണ് ഇ​തു ച​വി​ട്ടി​ത്ത​ക​ർ​ത്ത​തെ​ന്ന് പ്രാ​ഥ​മി​ക​മാ​യി ക​രു​തു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തി​നു​സ​മീ​പം ക​ണ്ടെ​ത്തി​യ ആ​ന​പ്പി​ണ്ടം കാ​ട്ടാ​ന ഇ​വി​ടെ നി​ര​ന്ത​രം എ​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ആ​ന​യു​ടെ സാ​ന്നി​ധ്യം ഈ ​മേ​ഖ​ല​യി​ൽ പ​തി​വാ​യി​ട്ടു​ണ്ടെ​ന്നു ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ലം ക​ഠി​ന​മാ​യ​തോ​ടെ മ​ല​നി​ര​ക​ളി​ലെ സ്വാ​ഭാ​വി​ക ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​പ്പോ​കു​ന്ന​ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ താ​ഴെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു.

കു​ടി​വെ​ള്ള​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി കാ​ട്ടാ​ന​ക​ളും മ​റ്റു മൃ​ഗ​ങ്ങ​ളും റോ​ഡ​രി​കി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത് ഇ​പ്പോ​ൾ സാ​ധാ​ര​ണ കാ​ഴ്ച​യാ​യി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന കു​പ്പി​വെ​ള്ള​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നൊ​പ്പം, വാ​ന​ര​ങ്ങ​ൾ അ​ട​ങ്ങി​യ കൂ​ട്ട​ങ്ങ​ളും വേ​സ്റ്റ് ബി​ന്നു​ക​ൾ തു​റ​ന്ന് ഭ​ക്ഷ​ണം തേ​ടു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​മാ​യി തോ​ന്നു​ന്നു​വെ​ങ്കി​ലും, ഇ​ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.വ​ന്യ​മൃ​ഗ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി വെ​ള്ള​ത്തി​നാ​യി സ​മീ​പ​ത്തെ പോ​ത്തു​ണ്ടി ഡാം ​ഭാ​ഗ​ത്തേ​ക്ക് എ​ത്താ​റു​ണ്ട്.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പോ​ത്തു​ണ്ടി സാ​ഹ​സി​ക ഉ​ദ്യാ​ന​ത്തി​ൽ എ​ത്തി​യ കാ​ട്ടാ​ന, ചെ​ടി​ക​ളും പ​ന​ക​ളും ന​ശി​പ്പി​ച്ച സം​ഭ​വ​വും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ശ്ര​ദ്ധേ​യ​മാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ടി​ക​ളി​ൽ വെ​ള്ള​വും ച​ക്ക​യും തേ​ടി കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​റ​ത്തു​പോ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ൽ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് മ​ല​മു​ക​ളി​ൽ ത​ന്നെ കു​ടി​വെ​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യും, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​കും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു.

മാ​ലി​ന്യ​സം​സ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തും വ​ന്യ​മൃ​ഗ​ങ്ങ​ളെ മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ക​റ്റാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ർ​ദ്ദേ​ശം. വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് സ്ഥി​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​എ​സ്. പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham rice paddy

Recent News

Corehub Up